Latest News

സ്കൂള്‍ വിട്ട് വീട്ടിലേക്ക് വന്നപ്പോള്‍ അവിടെ അമ്മയില്ല; കുട്ടിക്കാലത്തെ ഓർമ്മകളുമായി നടൻ ബാല

Malayalilife
സ്കൂള്‍ വിട്ട് വീട്ടിലേക്ക് വന്നപ്പോള്‍ അവിടെ അമ്മയില്ല; കുട്ടിക്കാലത്തെ ഓർമ്മകളുമായി നടൻ ബാല

ലയാളിപ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ബാല. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം തന്റെ അമ്മയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. താരം തന്നെ പോസ്റ്റ് ചെയ്‌ത ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അമ്മയെ കാണാൻ കഴിയാത്തതിന്റെ വിഷമവും താരം പങ്കുവയ്ക്കുന്നുണ്ട്.

ബാലയുടെ വാക്കുകളിലൂടെ 

എനിക്ക് എട്ടോ ഒമ്ബതോ വയസുള്ളപ്പോഴായിരുന്നു, സ്കൂള്‍ വിട്ട് വീട്ടിലേക്ക് വന്നപ്പോള്‍ അവിടെ അമ്മയില്ല. അമ്മ പുറത്ത് പോയെന്നും വരാന്‍ രണ്ട് ദിവസമാവും എന്ന് പറഞ്ഞു. അതുകേട്ട് ഞാന്‍ അവിടെയിരുന്ന് ഭയങ്കരമായി കരഞ്ഞു. ഇപ്പോഴും എന്റെ അമ്മ എന്നോട് ആ സംഭവത്തെക്കുറിച്ച്‌ പറയാറുണ്ട്. എന്നെ എന്ത് മാത്രം നീ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ആ ദിവസം കൊണ്ട് മനസിലായെന്ന്. പക്ഷേ സത്യമെന്താണെന്ന് വച്ചാല്‍ മകന്‍ അമ്മയെ സ്നേഹിക്കുന്നതിന്റെ ആയിരം മടങ്ങാണ് ഒരമ്മ മകനെ സ്നേഹിക്കുന്നത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആണ്. അമ്മേ എനിക്കമ്മയെ നേരില്‍ കാണാന്‍ സാധിക്കില്ല.എങ്കിലും മാതൃദിനാശംസകള്‍ അമ്മ. നിങ്ങള്‍ ഉണ്ടെങ്കിലേ ഞങ്ങള്‍ നന്നായിരിക്കൂ. ദൈവം അനു​ഗ്രഹിക്കട്ടെ...സ്വന്തം അച്ഛനെയും അമ്മയെയും കണാന്‍ പറ്റാതെ ഓരോരോ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടാവും അവര്‍ക്കെല്ലാം മാതൃദിനാശംസകള്‍.

 

This video is dedicated to all loving souls who miss their family . I truly understand the pain .time will change . Happy mother's day .love you all .god bless

Posted by Actor Bala on Sunday, May 10, 2020

 

Actor bala share the memories of mother at school time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക