അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം; ജൂലൈ 5ന് തീയറ്ററില്‍  

Malayalilife
topbanner
അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാര്‍ട്ട് ഫോണ്‍ പ്രണയം; ജൂലൈ 5ന് തീയറ്ററില്‍  

സ്‌കൈ ഷെയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചാള്‍സ് ജി തോമസ് കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അന്‍ഷെല്‍ റോസ്. ഡി  യോ പി ഷാഹു ഷാ നിര്‍വഹിക്കുന്നു. ചാള്‍സ് ജി തോമസ് എഴുതി പ്രശാന്ത് മോഹന്റെ സംഗീതസംവിധാനത്തില്‍  വിനീത് ശ്രീനിവാസനും ആരതിപ്പൊടിയും പാടിയ ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.

 എഡിറ്റിംഗ് എ ആര്‍ ജിബീഷ്. മ്യൂസിക് ഡയറക്ടര്‍ പ്രശാന്ത് മോഹന്‍ എം പി. കോസ്റ്റും ഡിസൈനര്‍  ഗൗരി പാര്‍വതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍.ആര്‍ട്ട് ഗിരീഷ്.ഗാനരചന ചാള്‍സ് ജി തോമസ്.മേക്കപ്പ് ബിന്ദു ക്ലാപ്പന.അസോസിയറ്റ് ഡയറക്ടര്‍ മനു.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് തിരുവഞ്ചൂര്‍.സ്റ്റില്‍സ് അനിജ ജലന്‍.ഫൈനാന്‍സ് കണ്‍ട്രോളര്‍ അജിത സി ശേഖര്‍.

 ഒരു സ്മാര്‍ട്ട് ഫോണി ലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നു. രണ്ട് കുടുംബങ്ങളെ സമുന്യ പ്പിച്ചുകൊണ്ട്,  നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന കഥയാണിത്.  ലൈവ് ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ്  ത്രില്ലെര്‍ മൂഡ് ആണ് ചിത്രം. മലയാള സിനിമയില്‍ ഇത്തരത്തിലുള്ള  കഥയുടെ ആഖ്യാന രീതി ഏറെ പുതുമ നിലനിര്‍ത്തുന്നു.അമേരിക്കയിലും കേരളത്തില്‍, കൊച്ചി, വാഗമണ്‍ എന്നിവിടങ്ങളില്‍ ആണ് ചിത്രീകരണം നടന്നത്.

ഹേമന്ത് മേനോന്‍,പ്രിന്‍സ്,സായികുമാര്‍,പത്മരാജ് രതീഷ്,സന്തോഷ് കീഴാറ്റൂര്‍,ബാജിയോ ജോര്‍ജ്,ബാലാജി ശര്‍മ,നയനപ്രസാദ്,അശ്വതി അശോക് ,  എലിസബത്ത് സരിത കുക്കു എന്നിവര്‍ അഭിനയിക്കുന്നു. ജൂലൈ 5ന് 
72 ഫിലിം കമ്പനി ചിത്രം തിയേറ്ററില്‍ എത്തിക്കുന്നു.
പി ആര്‍ ഒ എം കെ ഷെജിന്‍

oru smart phone pranayam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES