മഹിഷ്മതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും എന്ന ചിത്രത്തിന്റെ മോഷന്‍ & ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് റിലീസായത്.
രാമകൃഷ്ണ തോട്ട സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തെലുങ്കിലും മലയാളത്തിലുമായി ജൂലൈ അവസാനവാരം റിലീസ് ആകുന്നു. പ്രശസ്ത മലയാള ചലച്ചിത്ര നടനും ഗായകനുമായ സിദ്ധാര്‍ത്ഥ മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ദിലീപ്, രാശി സിംഗ്, രഘു ബാബു, വീണ ശങ്കര്‍, രാജകുമാര്‍, ഗുണ്ട സുദര്‍ശന്‍, ഗൗതം രാജു, റോക്കറ്റ് രാഘവ, രജിത, ശ്വേത, രവി തേജ എന്നിവരും അഭിനയിക്കുന്നു.
ഒരേ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളാണ് പാര്‍വതി, കാര്‍ത്തിക്, അര്‍ജുന്‍ എന്നിവര്‍. ഇരുവരും പാര്‍വതിയെ പ്രണയിക്കുന്നു. രണ്ട് ദേവദാസുമാരുടെയും പ്രണയം മനസിലാക്കിയ പാര്‍വതി താന്‍ ആരാണെന്ന സത്യം അവരോട് പറയുന്നു. പാര്‍വതിയുടെ പൂര്‍വ്വകഥ എന്താണ്? അര്‍ജുന്റെയും കാര്‍ത്തിക്കിന്റെയും പ്രണയത്തില്‍ പാര്‍വതി ആരെ സ്വീകരിക്കും?
ഒരു സിനിമയെ സംബന്ധിച്ച് പ്രണയം മുഖ്യഘടകമാണ്. ഇതേ ചുറ്റിപ്പറ്റി ഒട്ടനവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ക്ലൈമാക്‌സുള്ള ഒരു പ്രണയ ചിത്രമാണ് ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും. അവസാനിക്കുമ്പോള്‍ ചുണ്ടില്‍ ഒരു ചിരി നിറയ്ക്കുന്ന ചിത്രം, യുവതലമുറയാണ് ചിത്രത്തിന്റെ പ്രധാന ടാര്‍ഗറ്റ് ഓഡിയന്‍സ് എങ്കിലും ഏത് തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും.
തിരക്കഥ എന്‍. സി. സതീഷ് കുമാര്‍, എം. സുരേഷ് കുമാര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ഡിയോപി ശ്രീനിവാസ രാജു, എഡിറ്റര്‍ ഡി. വെങ്കട്ട പ്രഭു, മ്യൂസിക് ഡയറക്ടര്‍ മോഹിത് റഹ്മാനിയ. കൊറിയോഗ്രാഫി രാജ് കൃഷ്ണ. സ്റ്റണ്ട്‌സ് നടരാജ്. ലിറിസിസ്റ്റ് ഉമേഷ് ചാത്തന്നൂര്‍, നന്ദകുമാര്‍ വേലക്കാട്ട്.
പി. ആര്‍. ഒ എം. കെ. ഷെജിന്‍.