വീണ്ടും ഒടി വിദ്യകളുമായി ഒടിയന്‍ ഇറങ്ങുന്നു. പാലക്കാടിന്റെ നാട്ടിന്‍ പുറങ്ങളില്‍ കേട്ടു പരിചയിച്ച പേരാണ് ഒടിയന്‍ എന്നത്. ഇരുട്ടിന്‍ മറവിലെത്തി ഒടിവിദ്യകള്‍ കാട്ടി മറയുന്ന ഒടിയന്റെ കഥ കെട്ടുകഥകളുടേയും മിത്തുകളുടെയും അകമ്പടിയോടെയാണ് ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാലെ നായകനാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ 'ഒടിയന്‍' പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും എത്തുകയാണ്. ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ 'ഒടിയന്‍ ഡോക്യുമെന്ററിയാണ്.
ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെയാണ് പുറത്തു വിട്ടത്. ഡോക്യുമെന്ററിയിലും ലാലേട്ടന്‍ തന്നെ ഒടിയനായെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇരവിലും പകലിലും ഒടിയന്‍ എന്നു പേരിട്ടിരിക്കുന്ന ഡോക്യുമന്റെറി സംവിധാനം ചെയ്യുന്നത് നൊവിന്‍ വാസുദേവ് ആണ്.
ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. 'ഇരവിലും പകലിലും ഒടിയന്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായഗ്രഹണം. സുജിര്‍ബാബു എഡിറ്റിങ്. ചാരു ഹരിഹരന്‍ സംഗീതം. സൗണ്ട് ഡിസൈന്‍ പി എം സതീഷ്.