നടി നൂര്‍ മാളബിക ദാസിനെ  ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍; ആത്മഹത്യ ചെയ്തത് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടി

Malayalilife
topbanner
നടി നൂര്‍ മാളബിക ദാസിനെ  ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍; ആത്മഹത്യ ചെയ്തത് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടി

ടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ മുംബയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ്   അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഖത്തര്‍ എയര്‍വേയ്സിലെ മുന്‍ എയര്‍ ഹോസ്റ്റസായിരുന്ന മാളബിക അസം സ്വദേശിയാണ്. മുംബയില്‍ ലോഖണ്ഡ്വാലയിലെ ഫ്‌ലാറ്റിലാണ് നടി താമസിച്ചിരുന്നത്. ഫ്‌ലാറ്റില്‍ നിന്ന് മരുന്നുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വെബ് സീരീസുകളിലൂടെയാണ് ശ്രദ്ധ നേടി. കജോള്‍ നായികയായ ദ ട്രയലിലും ഏതാനം ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സിസ്‌കിയാം, വാക്ക്മാന്‍, ടീഖി ഛട്ട്‌നി, ജഘനായാ ഉപായ, ചരംസുഖ്, ദേഖി അന്ദേഖി തുടങ്ങിയവയാണ് നൂര്‍ മുന്‍പ് വേഷമിട്ട പരമ്പരകള്‍..കാജോള്‍ നായികയായ 'ദി ട്രയല്‍' എന്ന ചിത്രത്തില്‍ സഹതാരമായിരുന്നു മാളബി.

noor malabika das found dead

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES