Latest News

നിത്യാമേനോന്റെ ബോളിവുഡ് അരങ്ങേറ്റം അക്ഷയ് കുമാറിനോടൊപ്പം

Malayalilife
നിത്യാമേനോന്റെ ബോളിവുഡ് അരങ്ങേറ്റം അക്ഷയ് കുമാറിനോടൊപ്പം

ലയാളത്തിലെ യുവതാരം നിത്യാമേനോന്‍ ബോളിവുഡിലേക്ക്. സൂപ്പര്‍താരം അക്ഷയ്കുമാര്‍ നായകനാകുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ അരങ്ങേറ്റം. വിദ്യാബലന്‍, തപസി പന്നു, സോനാക്ഷി സിന്‍ഹ എന്നിവരാണ് മറ്റുനായികാതാരങ്ങള്‍. ഷര്‍മ്മാന്‍ ജോഷിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ അക്ഷയകുമാറാണ് അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമായ മംഗള്‍യാനാണ് ചിത്രത്തിന്റെ പ്രമേയം. ഫോക്‌സ് ഫിലിംസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ സാക്ഷിയാണ്. പാഡ്മാന്റെ സംവിധായകന്‍ ബാല്‍കിയാണ് ചിത്രത്തിന്റെ കോപ്രൊഡ്യൂസര്‍. നവംബര്‍ മദ്ധ്യത്തോടെ മിഷന്‍ മംഗളിന്റെ ചിത്രീകരണം ആരംഭിക്കും.

പ്രാണ, കോളാമ്പി എന്നിവയാണ് മലയാളത്തില്‍ റിലീസ് ചെയ്യാനുള്ള നിത്യാമേനോന്റെ ഏറ്റവും പുതിയ ചിത്രം. തമിഴിയില്‍ സൈക്കോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം.

nithya-menon-akshay-kumar-bollywood-movie-mision

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES