Latest News

എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ; എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്'; മേപ്പടിയാനില്‍ അഭിനയിക്കാത്തതിന്റെ കാരണം നിഖില വിമല്‍ വെളിപ്പെടുത്തിയത് ഇങ്ങനെ

Malayalilife
 എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ; എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്'; മേപ്പടിയാനില്‍ അഭിനയിക്കാത്തതിന്റെ കാരണം നിഖില വിമല്‍ വെളിപ്പെടുത്തിയത് ഇങ്ങനെ

ടെലിവിഷന്‍ പരമ്പരയിലൂടെ മിനിസ്‌ക്രീനില്‍ എത്തി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന സിനിമയിലൂടെ കടന്ന് വന്ന നടിയാണ് നിഖില വിമല്‍. ബാലതാരമായി കരിയര്‍ തുടങ്ങിയ നിഖില അധികം വൈകാതെ തന്നെ മലയാള സിനിമയില്‍ തിരക്കുള്ള നടിയായി മാറി. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിഖില വിമല്‍. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മലയാളികള്‍ നെഞ്ചിലേറ്റിയ താരം. ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം തന്നെ ആളുകള്‍ ഓര്‍ത്തുവയ്ക്കുന്നതുമാണ്. 

ഇപ്പോള്‍ മലയാളികള്‍ക്ക് തഗ് റാണി കൂടിയാണ് താരം. പുതിയ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായി നല്‍കുന്ന അഭിമിഖ്യങ്ങളില്‍ തരാം ഇപ്പോള്‍ പറയുന്ന തമാശകള്‍ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും താരത്തിന് ആരാധകര്‍ ആരെയാണ്.

ഇപ്പോഴിതാ മേപ്പടിയാന്‍ ചിത്രത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആ കഥാപാത്രത്തിന് സിനിമയില്‍ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് ചിത്രം വേണ്ടെന്നുവച്ചതെന്ന് ആണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു വെളിപ്പെടുത്തല്‍. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം വിഷ്ണു മോഹന്‍ ആയിരുന്നു സംവിധാനം ചെയ്തത്. 'അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു. സത്യായിട്ടും. ആദ്യമായി എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രിപ്റ്റ് ചോദിച്ചപ്പോള്‍, സ്‌ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്നും തരാന്‍ കഴിയില്ലെന്നും പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്. അങ്ങനെയാണ് ഞാന്‍ ചെയ്യാതിരുന്നത്. ശരിക്കും ഒന്നും ഉണ്ടായിരുന്നില്ല. 

അഞ്ജു ചെയ്യുമ്പോഴേക്ക് ക്യാരക്ടര്‍ ഡെവലപ് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ പോണതേയുള്ളൂ. അനുശ്രിയുടെ അടുത്ത് പറഞ്ഞപ്പോള്‍ ജീപ്പില്‍ വരുന്നതേയുണ്ടായിരുന്നുള്ളൂ. എന്റെ ക്യാരക്ടറിനെ കുറച്ച് ഡവലപ് ചെയ്യാന്‍ പറ്റുമോയെന്ന സ്‌പേസില്‍ അല്ല ആ സിനിമ ഇരിക്കുന്നത്. ഒന്നും ചെയ്യാനില്ലെന്ന് വിചാരിച്ചാണ് ചെയ്യാതിരുന്നത്.'- നിഖില വിമല്‍ പറഞ്ഞു.മേപ്പടിയാനില്‍ അഭിനയിക്കാതിരുന്നതില്‍ വിഷ്ണുവിന് വളരെ വിഷമമായെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത കഥ ഇന്നുവരെ എന്ന ചിത്രത്തില്‍ നിഖില വിമലും അനുശ്രിയും അഭിനയിച്ചിട്ടുണ്ട്. മേതില്‍ ദേവിക, ബിജുമേനോന്‍ അടക്കമുള്ളവരും ചിത്രത്തിലുണ്ട്. 

nikhila vimal about mepadiyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക