Latest News

സകലകലാശാല നവംബര്‍ 30ന് തിയേറ്ററുകളിലെത്തും; ധര്‍മ്മജന്റെ മറ്റൊരു ചിരി പൂരം എത്തുന്നു

STM
സകലകലാശാല നവംബര്‍ 30ന് തിയേറ്ററുകളിലെത്തും; ധര്‍മ്മജന്റെ മറ്റൊരു ചിരി പൂരം എത്തുന്നു

ബിസ്‌നസ്   രംഗത്ത്   നേട്ടങ്ങള്‍ കൊയ്യുന്ന ധര്‍മ്മജന്‍ ബോള്‍ക്കാട്ടിയുടെ ഏറ്റവും പുതിയ സിനിമ സകലകലാശാല തിയേറ്ററുകളിലേക്ക് എത്തുന്നു. നിരഞ്ജ് മണിയന്‍പിള്ള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗ്രിഗറി, മാനസ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സകലകലാശാല നവംബര്‍ 30ന് തിയേറ്ററുകളിലെത്തും.

ടിനി ടോം, രണ്‍ജി പണിക്കര്‍, അലന്‍സിയര്‍, ഹരീഷ് കണാരന്‍, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഷമ്മി തിലകന്‍, അനില്‍ മുരളി, ഹരിശ്രീ മാര്‍ട്ടിന്‍, നസീര്‍ സംക്രാന്തി, സുബീഷ് സുധി, ജോളി മൂത്തേടന്‍, ബിനു അടിമാലി, മിഥുന്‍ രമേശ്, സുധി കൊല്ലം, ജെര്‍സണ്‍, രമേശ് തിലക്, മേഘനാഥന്‍, കുക്കു സുഹൈദ്, സലീം മറിമായം, കൃതിക, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, ഐശ്വര്യ ഉണ്ണി, സ്‌നേഹ ശ്രീകുമാര്‍, ആശാ അരവിന്ദ് തുടങ്ങിയവരോടൊപ്പം 40ല്‍ അധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്

വിനോദ് ഗുരുവായൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അബ്ബാം റിലീസാണ് വിതരണം ചെയ്യുന്നത്. ജയരാജ്, മുരളി ഗിന്നസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.

മൂത്തേടന്‍ ഫിലിംസിന്റെ ബാനറില്‍ ഷാജി മൂത്തേടന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പിള്ളയാണ്. ഗാനരചന: ബി.കെ. ഹരി നാരായണന്‍, സംഗീതം: എബി ടോം സിറിയക്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍: ടിനി ടോം

new movie- sakalashala- dharmajan-coming to theater- November 30

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES