ഇന്നലെയാണ് നടി നസ്രിയയുടെ അനുജന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. താരകുടുംബം അത്യാഘോഷമാക്കിയ നിക്കാഹ് ചടങ്ങിനു പിന്നാലെയാണ് നാത്തൂനെ തന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ആ വിശേഷം നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'ഫിസയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു,' എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കിട്ട് നസ്രിയ കുറിച്ചത്. ഫിസ എന്ന പേരു പുറത്തു വന്നതിനു പിന്നാലെ താരകുടുംബത്തിലേക്ക് വലതുകാല്‍ വച്ചു കയറുന്ന ആ പെണ്‍കുട്ടി ആരാണെന്നു തിരഞ്ഞ ആരാധകര്‍ ഒടുവില്‍ ആ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്.
ഫിസ സജീല്‍ എന്നാണ് നസ്രിയയുടെ നാത്തൂന്റെ മുഴുവന്‍. കൊച്ചിക്കാരിയായ ഫിസ ഒരു ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആണ്. നിരവധി പരസ്യ ചിത്രങ്ങളുടെ ആഡ് ഷൂട്ടുകളിലൂടെ കഴിവ് തെളിയിച്ച ഫിസ നസ്രിയ കുടുംബത്തിലേക്ക് എത്തുന്നത് ആവേശം എന്ന ചിത്രത്തിലൂടെയാണ്. ആവേശത്തിലെ ഫഹദിന്റെയും നഞ്ചപ്പയുടേയും അടക്കമുള്ള താരങ്ങളുടെ കോസ്റ്റിയും മാനേജരായിരുന്നു ഫിസ. ഏറെ പ്രശംസ പിടിച്ചു പറ്റിയ കോസ്റ്റിയും ഡിസൈനായിരുന്നു ആവേശത്തിലെ ഫിസയുടേത്. ആവേശത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നസ്രിയയുടെ സഹോദരന്‍ നവീന്‍. അവിടെ വച്ചുണ്ടായ പരിചയവും ഇഷ്ടവുമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. എങ്കിലും നവീന്റെ പെണ്ണ് ഒരു സൂപ്പര്‍ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആണെന്ന കാര്യം ആരാധകര്‍ക്ക് മനസിലായി കഴിഞ്ഞു.
24കാരിയാണ് ഫിസ. കൊച്ചിയിലെ ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയാണ് ഫിസ. സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നു വന്ന പെണ്‍കുട്ടിയെയാണ് പണത്തിന്റെയോ സമ്പത്തിന്റേയോ മേമ്പൊടിയില്ലാതെ താരകുടുംബത്തിലേക്ക് നസ്രിയയും കുടുംബവും സ്വീകരിച്ചിരിക്കുന്നത്. നവീന്‍ നാസിമിന്റെയും ഫിസയുടേയും നിക്കാഹ് ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. താരകുടുംബം അത്യാഘോഷമാക്കിയ നിക്കാഹ് ചടങ്ങിനിടെ നാത്തൂന് അപ്രതീക്ഷിത സമ്മാനവുമായാണ് നസ്രിയ എത്തിയത്. അതുകണ്ട് വിശ്വസിക്കാനാകാതെ ഞെട്ടുകയായിരുന്നു നവവധുവും ചുറ്റുമുള്ളവരും.
ഇന്നലെ കൊച്ചിയില്‍ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് നവീന്റെയും ഭാവി വധുവിന്റെയും നിക്കാഹ് ചടങ്ങുകള്‍ നടന്നത്. താരകുടുംബം ആഘോഷമാക്കിയ നിമിഷങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെയാണ് നാത്തൂന് കോടികള്‍ വില വരുന്ന വജ്രമാലയുമായി നസ്രിയ എത്തിയത്. വൈറ്റ് ഡയമണ്ട്‌സുകള്‍ പതിച്ച വലിയ മാലയാണ് നസ്രിയ നാത്തൂനായി കൊണ്ടു വന്നത്. കഴുത്തില്‍ അണിയിച്ചു കൊടുക്കുന്നതിനിടെ അതിന്റെ ചെയിനുകള്‍ തമ്മില്‍ കൂട്ടിപ്പിണഞ്ഞെങ്കിലും കുരുക്കെല്ലാം അഴിച്ചു കൊടുത്ത് പാടുപെട്ടാണ് നസ്രിയ കല്യാണ പ്പെണ്ണിനെ മാല അണിയിച്ചത്.
ഫഹദ് ഫാസിലും കുടുംബവും എല്ലാം ചടങ്ങില്‍ പങ്കുചേരാനും ആഘോഷമാക്കാനും എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധക ശ്രദ്ധ നേടുകയാണ്. നിക്കാഹ് ചടങ്ങില്‍ നവീന്റെ വധുവാണോ നസ്രിയയാണോ സുന്ദരിയെന്ന് പറയാന്‍ സാധിക്കാത്ത വിധം ഭംഗിയിലാണ് രണ്ടുപേരും തിളങ്ങുന്നത്. ചുറ്റും സന്തോഷം പങ്കുവെച്ച് നില്‍ക്കുന്ന കുടുംബാംഗങ്ങളേയും പ്രിയപ്പെട്ടവരേയും വീഡിയോ ദൃശ്യങ്ങളില്‍ കാണാനും സാധിക്കുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ നസ്രിയയുടെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയും ആരാധക ഹൃദയങ്ങള്‍ കീഴടക്കവേയാണ് കുടുംബത്തിലെ കല്യാണ വിശേഷവും ആരാധകര്‍ക്കിടയിലേക്ക് എത്തിയിരിക്കുന്നത്.