സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പല തരത്തിലുളള ആക്രമണങ്ങളാണ് ഈയിടയായി സ്ത്രീകള്‍ നേരിടുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും ഇവര്‍ മടിക്കുന്നില്ല. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ഡബ്ല്യൂസിസി ആരംഭിച്ച സോഷ്യല്‍മീഡിയ ക്യാമ്ബയിന്‍ ആണ് #RefucetheAbuse 'സൈബര്‍ ഇടം ഞങ്ങളുടെയും ഇടം'.
മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, അന്ന ബെന്‍, സാനിയ ഇയ്യപ്പന്‍, ശ്രിന്റ, കനി കുസൃതി എന്നീ താരങ്ങള്‍ ക്യാമ്പെയ്‌നിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടി നവ്യ നായരും ക്യാമ്പെയ്ിനില്‍ പങ്കെടുത്തിരിക്കുകയാണ്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ, സ്നേഹത്തോടെ ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് ക്യാമ്പൈയ്‌നെ പിന്തുണച്ച് നവ്യ പറയുന്നത്.
'ഞാനും നിങ്ങളുമടക്കമുള്ള നമ്മളാരും പൂര്‍ണ്ണരല്ല. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ക്ക് അതീരരുമല്ല. പക്ഷെ, വിമര്‍ശനങ്ങള്‍ അവ എപ്പോഴും നീതിയുക്തവും സംസ്‌കാര ബോധത്തോടെയുള്ളതും ആകേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ചെറിയൊരു ശതമാനം ആളുകള്‍ ഈ സാമാന്യ തത്വം മറന്നുപോകുന്നു. ഇതിനെതിരെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ശക്തമായി പ്രതികരിക്കുക, പ്രതിഷേധിക്കുക. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ.. സ്നേഹത്തോടെ ജീവിക്കൂ.. ജീവിക്കാന്‍ അനുവദിക്കൂ..'- നവ്യ നായര്‍ പറയുകയുണ്ടായി.