മലയാള സിനിമാ ആരാധകരുടെ ഇഷ്ടപ്പെട്ട നായിക നടിമാരുടെ പേരെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെ നവ്യയുടെ പേരുണ്ടാകും. ഏതൊരു നടിയേയും പോലെ തന്നെ വിവാഹ ശേഷം അഭിനയം ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് ചേക്കേറിയ നവ്യ വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. മകന്‍ സായി ജനിച്ച് അറിവായി തുടങ്ങിയപ്പോള്‍ നൃത്തത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചു വരവ്.
മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് നടിയെ സ്വീകരിച്ചത്. എന്നാല്‍ അപ്പോഴെല്ലാം ഭര്‍ത്താവുമായി പിണങ്ങിയോ വഴക്കിട്ടോ തുടങ്ങിയ ചോദ്യങ്ങളും നടിയെ തേടിയെത്തിയിരുന്നു. എന്നാല്‍ ആ ചോദ്യങ്ങളോടെല്ലാം വിശേഷ ദിവസങ്ങളിലും മകന്റെ പിറന്നാളിനുമെല്ലാം തനിക്കരികിലേക്ക് ഓടിയെത്തുന്ന സന്തോഷിന്റെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു നവ്യ മറുപടി നല്‍കിയത്.
മുംബൈയില്‍ ബിസിനസുകാരനാണ് സന്തോഷ്. ഭര്‍ത്താവ് അതിന്റെ തിരക്കുകളില്‍ പെടുമ്പോള്‍ ഒരു വീട്ടമ്മയായി ജീവിക്കുകയെന്നത് തന്നെ സംബന്ധിച്ച് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു നവ്യയുടെ നൃത്തത്തിലൂടെയുള്ള തിരിച്ചുവരവ്. തുടര്‍ന്ന് കൊച്ചിയില്‍ സ്വന്തമായി വീട് വാങ്ങുകയും അതിനു മുകളില്‍ നൃത്തസ്‌കൂളും ആരംഭിച്ച് കലാരംഗത്ത് സജീവമാവുകയായിരുന്നു നവ്യ. ഡാന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനത്തിനും മകന്റെ പിറന്നാളിനും എല്ലാം സന്തോഷ് വരികയും ഒപ്പം നില്‍ക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇപ്പോഴാണ് സന്തോഷ് ഓണത്തിന് നാട്ടിലെത്തിയത്. സാധാരണ വിശേഷ ദിവസങ്ങളില്‍ മകനേയും കൂട്ടി ചങ്ങനാശ്ശേരിയിലെ ഭര്‍തൃവീട്ടിലേക്ക് എത്തുന്ന നവ്യ ഇക്കുറി അതു ചെയ്തിട്ടില്ല. പകരം, തന്റെ സ്വന്തം വീടായ നന്ദനത്തിലേക്കും അവിടെ അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം ആഘോഷമാക്കുകയും ആയിരുന്നു നവ്യ. അതേപോലെ ചങ്ങനാശ്ശേരിയിലെ വീട്ടിലായിരുന്നു സന്തോഷിന്റെ ഓണം.
രണ്ടു നാള്‍ മുന്നേ തന്നെ നാട്ടിലെത്തിയ സന്തോഷ് അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പമാണ് ഓണം ആഘോഷിച്ചത്. ലോകത്തെവിടെ പോയാലും എത്ര വില കൂടിയ ഫ്ളാറ്റിലോ ബാംഗ്ലാവിലോ കിടന്നാലും അതിനേക്കാളൊക്കെ മനോഹരമാണ് സ്വന്തം വീട് എന്നു പറയുന്നത് എന്നു പറഞ്ഞ് വീടിന്റെ ചിത്രങ്ങളും സന്തോഷ പങ്കുവച്ചിരുന്നു. അമ്മയും സഹോദരിയും മാത്രമല്ല, നിരവധി ബന്ധുക്കളും സന്തോഷിനൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങള്‍ പ്രിയപ്പെട്ടവര്‍ പങ്കുവച്ചപ്പോള്‍ ഷെയര്‍ ചെയ്യാനും സന്തോഷ് മറന്നിരുന്നില്ല. അതേസമയം, അച്ഛനും അമ്മയ്ക്കും അനുജനും മകനും ഒപ്പം സദ്യയുണ്ടും പൂക്കളമിട്ടും ഓണം ആഘോഷിക്കുകയായിരുന്നു നവ്യ. തിരക്കായതിനാല്‍ തന്നെ തിരുവോണത്തിന് തലേദിവസം രാത്രിയോടെയാണ് നവ്യ വീട്ടിലേക്ക് എത്തിയതും.