തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ താരമാണ് നാഗ ചൈതന്യ. ഇപ്പോള്‍ പുതിയ സിനിമയുടെ പണിപ്പുരയിലായ താരം.ചിത്രത്തിന്റെ ഭാഗമായി ശ്രീകാകുളത്തെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചിരിക്കുകയാണ്. നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവരാണ് കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടത്.
കാര്‍ത്തികേയ 2-ലൂടെ പാന്‍ ഇന്ത്യ ബ്ലോക്ക്ബസ്റ്റര്‍ നേടിയ ചന്ദൂ മൊണ്ടേറ്റിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് മുന്നോടിയായിട്ടാണ് ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെത്തിയ താരം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു.
മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി, അവരുടെ സംസ്‌കാരം, അവരുടെ ജീവിതരീതി എന്നിവ മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. NC 23 എന്ന് താത്കാലികമായി വിളിക്കുന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കൂടുതല്‍ മനസിലാക്കാന്‍ വേണ്ടിയായിരുന്നു നാഗ ചൈതന്യയുടെ ശ്രമം.
2018-ല്‍ നടന്ന സംഭവത്തിനെ ആസ്പദമാക്കിയാണ് NC 23 ഒരുങ്ങുന്നത്. ആറ് മാസം മുന്‍പാണ് സംവിധായകന്‍ കഥ പറഞ്ഞതെന്നും കേട്ടമാത്രയില്‍ തന്നെ അതിയായ താത്പര്യം ജനിച്ചതായും നാഗ ചൈതന്യ പറഞ്ഞു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ കഥ വികസിപ്പിച്ചത്. വാസും ചന്ദുവും രണ്ട് വര്‍ഷമായി കഥയുടെ ജോലികള്‍ക്കായി യാത്ര ചെയ്യുന്നുണ്ടായിരുന്നു . വളരെ പ്രചോദനാത്മകമായ കഥയാണിത് . മത്സ്യത്തൊഴിലാളികളുടെ ജീവിതരീതിയും അവരുടെ ശരീരഭാഷയും ഗ്രാമത്തിന്റെ ഘടനയും അറിയാനാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. .'-നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.
അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസാണ് നിര്‍മ്മിക്കുക. നിലവില്‍ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്, ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനാണു നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.