ഇന്ത്യ ഉറ്റുനോക്കുന്ന പ്രധാനമായ രാഷ്ടട്രീയ ട്വിസ്റ്റാണ് എപ്പോഴും ദ്രാവിഡ രാഷ്ട്രീയം. തമിഴ്നാടിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കാന്‍ സിനിമ എന്ന ചാലകത്തിന് കഴിയുമെന്നത് എം.ജി.ആര്‍ മുതല്‍ ജയലളിത വരെ തെളിയിച്ചിട്ടുണ്ട്. എ.ആര്‍ മുരുഗദോസ് വിജയ് കൂട്ടുകെട്ടിലെത്തുന്ന സര്‍ക്കാരും ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാളത്തെ ഗതിയെ മാറ്റി മറിച്ചേക്കാം എന്നതില്‍ തര്‍ക്കമില്ല.
മുരുഗദോസിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ പൊളിറ്റിക്കല്‍ ത്രില്ലറാണ് സര്‍ക്കാര്‍. ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. യു.എസ് ആസ്ഥാനമായ ഒരു ഐ.ടി കമ്പയുടെ സി.ഇ.ഓ ആയ സുന്ദര്‍ രാമസ്വാമി എന്ന കഥാപാത്രമായിട്ടാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യയിലേക്ക് നായകന്‍ വോട്ട് ചെയ്യാനായി വരുന്നതും തന്റെ വോട്ടില്‍ കള്ള വോട്ട്നടത്തുന്നത് നായകന് മനസിലാകുന്നതോടെ ഇവര്‍ക്കെതിരെ തുറന്ന യുദ്ധത്തിനെത്തുന്ന നായകനുമാണ് ചിത്രം.
ഗ്രാമത്തേ രക്ഷിക്കല്‍ പ്രതീക്ഷിക്കണ്ട
സ്ഥിരം വിജയ് ചിത്രങ്ങളില്‍ കാണുന്ന ഒറ്റയാള്‍ ഹീറോയിസം ഇതിലും കാണാന്‍ കഴിയുമെങ്കിലും കഥയുടെ മികവില്‍ ചിത്രം ബോറടിപ്പിക്കില്ല. ഗ്രാമത്തെ ഏറ്റെടുത്ത് രക്ഷിക്കല്‍ തുടങ്ങി ക്ലീഷേ കഥയായി ഈ ചിത്രത്തെ കാണാന്‍ സാധിക്കില്ല. അത്തരത്തില്‍ വിമര്‍ശനാത്മകമായി സമീപിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലമെന്നത് ആദ്യമായി തന്നെ പറയട്ടേ.
ദ്രാവിഡ രാഷ്ട്രീയത്തില്‍ പ്രതിപാദിക്കുന്ന പല വിഷങ്ങളും മുഗദോസ് ചിത്രത്തിലൂടെ കാട്ടിത്തരാന്‍ ശ്രമിക്കുന്നുണ്ട്. തമിഴ്നാട്ടിലെ നിലവിലുള്ള തലൈവര്‍, അമ്മ ഭരണത്തിലേക്കുള്ള ചൂണ്ടുവരില്‍ കൂടിയാണ് ചിത്രം. തമിഴ്നാട്ടിലെ പോലെ തന്നെ കര്‍ണാടക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യ കക്ഷികള്‍ ഭരണത്തിലേറിയ നിര്‍ണായ സന്ദര്‍ഭങ്ങളുമൊക്കെ ചിത്രത്തില്‍ കൂട്ടി വായിക്കപ്പെടുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ മരമില്ലാതെ എങ്ങനെ മഴ പെയ്തു എന്നു പറഞ്ഞ കേരളത്തിലെ എം.എല്‍.എലേയും ട്രോളുന്നുണ്ട്.
ദ്രാവിഡരാഷ്ട്രീയത്തില്‍ ഒരു പക്ഷേ വളരെ വലിയരീതിയില്‍ സ്വാധീനം ചെലുത്താന്‍ ഈ വിജയ് ചാത്രത്തിന് കഴിയും എന്നതില്‍ തര്‍ക്കമില്ല. കള്ള വേട്ടുകള്‍ക്കെതിരെ കോടതിയെ സമീപിച്ച് വിധി നേടിയെടുക്കുകയും, തമിഴ്നാട്ടിലെ ജീര്‍ണിച്ച മക്കള്‍ രാഷ്ട്രീയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതോടെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയേയും ചിത്രം ചോദ്യം ചെയ്യുന്നു. പുതിയ ഒരു തമിഴ്നാട് എന്നു തന്നെയാണ് നായക കഥാപാത്രം ചിത്രത്തിലൂടെ ആവശ്യപ്പെടുന്നത്. ഈ രംഗങ്ങള്‍ക്ക് തിയറ്ററില്‍ മികച്ച കൈയ്യടി നേടാന്‍ സാധിച്ചിട്ടുണ്ട്.
തമിഴ് രാഷ്ട്രീയത്തിലേക്ക് വിജയ് എത്തുമെന്ന മുന്നറിയിപ്പ്...
മെര്‍സല്‍ പോലെ തന്നെ പോളിറ്റിക്കലായി വിജയ് എന്ന നടനിലേക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം എങ്കിലും വിജയ് എന്ന നടന്റെ തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനവും ഈ ചിത്രത്തിലൂടെ തള്ളിക്കളയാന്‍ സാധിക്കില്ല. ഇനി കഥയിലേക്ക് കടന്നാല്‍ ആദ്യ പകുതിയില്‍ രണ്ട മൂന്ന് പാട്ട് സീനൊക്കെയായി അടിച്ചുപൊളിയായി നായന്റെ മാസ് ഡയലോഗുമൈാക്കെയുണ്ട്. കഥയിലേക്ക് വരുമ്പോള്‍ ജോലി വരെ ഉപേക്ഷിച്ച് രാഷ്ട്രീയ നേതൃത്വത്തോട് ഒറ്റയാള്‍ യുദ്ധത്തിന് ഒരുങ്ങുന്ന നായകനേയാണ് കാണാന്‍ കഴിയുന്നത്.
തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് അരവിന്ദ് കേജ്രിവാള്‍ നടപ്പിലാക്കിയ പോലെ ചില ശുദ്ധീകരണങ്ങള്‍ നടത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നു. ചില കഥാപാത്രങ്ങള്‍ക്ക് എം.ജി.ആര്‍, ജയലളിത ശൈലിയൊക്കെ തോന്നുമെങ്കിലും ഇവരെയൊന്നുമല്ല ചിത്രം വരച്ചുകാട്ടുന്നത്.
വരലക്ഷ്മിയെ കൂടാതെ രാധാ രവിയും മികച്ച വില്ലന്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. ഗീരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും ചിത്രത്തില്‍ മികച്ച് നില്‍ക്കുന്നു. കലാനിധി മാരന്റെ നിര്‍മാണത്തില്‍ സണ്‍പിച്ചേഴ്സാണ് തീയറ്ററുകളിലെത്തിക്കുന്നത്.