Latest News

പുരുഷാധിപത്യങ്ങളെ പൊളിച്ചടുക്കി ഉയരെയിലൂടെ തകര്‍പ്പന്‍ രണ്ടാംവരവുമായി പാര്‍വതി; പല്ലവിയായി പാര്‍വതിയെത്തിയപ്പോള്‍ നിഴലിക്കുന്നത് സ്ത്രീമുന്നേറ്റത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ് തന്നെ; കൂകി വിളിച്ചവരും ആട്ടിയോടിച്ചവരും കണ്ടിരിക്കേണ്ട അഭിനയം; പല്ലവിയായി പാര്‍വതി തിളങ്ങിയപ്പോള്‍ ആസിഫും ടൊവിനോയും ക്ലാസാക്കി!

Malayalilife
പുരുഷാധിപത്യങ്ങളെ പൊളിച്ചടുക്കി ഉയരെയിലൂടെ തകര്‍പ്പന്‍ രണ്ടാംവരവുമായി പാര്‍വതി; പല്ലവിയായി പാര്‍വതിയെത്തിയപ്പോള്‍ നിഴലിക്കുന്നത് സ്ത്രീമുന്നേറ്റത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ് തന്നെ; കൂകി വിളിച്ചവരും  ആട്ടിയോടിച്ചവരും കണ്ടിരിക്കേണ്ട അഭിനയം; പല്ലവിയായി പാര്‍വതി തിളങ്ങിയപ്പോള്‍ ആസിഫും ടൊവിനോയും ക്ലാസാക്കി!

ആസിഡ് ആക്രമണത്തില്‍ ഇരയായ പല്ലവിയുടെ ജീവിതം ഒരുവെല്ലുവിളി പോലെ ഏറ്റെടുത്തുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട പാര്‍വതി വീണ്ടും തിരിച്ചെത്തുന്നത്. തിരിച്ചുവരവ് വെറുതെയായില്ല ഒരൊന്നൊന്നെര വരവ് എന്നൊക്കെ പറയാം.

തനിക്കുണ്ടായ എല്ലാ വേട്ടയാടലുകള്‍ക്കും രണ്ടരമണിക്കൂറില്‍ പാര്‍വതിക്ക് നല്‍കാന്‍ കഴിയുന്ന ഉത്തരം അതാണ് ഉയരെ. പുരുഷാധിപത്യത്തിന്റെ ജീര്‍ണതകളിലേക്ക് വളരെ കൃത്യതയോടെ വിരല്‍ ചൂണ്ടുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിനിരയായ പല്ലവിയായി പാര്‍വതി എത്തുമ്പോള്‍ പല്ലവിയെ ഇഫക്ടീവായി പ്രേക്ഷകരിലെത്തിക്കുന്നതില്‍ പാര്‍വതി 100ല്‍ നൂറ് മാര്‍ക്കും നേടി. 


 

ഒരു യഥാര്‍ത്ഥ കഥയെ വെല്ലുവിളികളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോള്‍ അതിനായി പാര്‍വതി ഏറ്റെടുത്ത വെല്ലുവിളിക്കാണ് കയ്യടി നല്‍കേണ്ടത്. ഒട്ടേറെ വിവാദങ്ങളില്‍ നിന്നപ്പോളും തന്റെ സിനിമകള്‍ക്ക് പിന്തുടര്‍ന്ന് കൂവല്‍ ലഭിച്ചപ്പോഴും പതറാതെ മുന്നോട്ട് സഞ്ചരിച്ച പാര്‍വതി പല്ലവിയിലൂടെ പറഞ്ഞുവയ്ക്കുന്നതും സ്ത്രീത്വത്തിന്റെ പോരാട്ടം തന്നെ. ടേക്ക് ഓഫിന് ശേഷം  പാര്‍വതിയുടെ കരിയറിലെ മികച്ച കഥാപാത്രം.  ചാര്‍ലി ടേക്ക് ഓഫ്, കാഞ്ചനമാല എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും പാര്‍വതി ഈ ചിത്രത്തില്‍. 

പുരുഷന്റെ വേട്ടയാടലുകളില് നിന്ന് സധൈര്യം പോരാടി ജീവിതത്തിന്റെ പ്രതീക്ഷകളിലേക്ക് കണ്ണുനട്ടിരിക്കുന്ന എതൊരു പെണ്ണിനം ഈ ചിത്രം പ്രതീക്ഷനല്‍കും. മനു അശോകന്‍ തന്റെ ആദ്യ സംവിധാന സംരംഭം വിജയിപ്പിച്ചു എന്ന് തന്നെ പറയാം. ശക്തമായ പ്രമേയം തന്നെയാണ് ഈ കസിനിമയുടെവിജയം. ട്രാഫിക്ക് മുoബൈ പോലീസ് പോലെയുള്ള തിരക്കഥകള്‍ ശ്രദ്ധേയമാക്കിയ ബോബി സഞ്ജയ് ടീം ഒരു യഥാര്‍ത്ഥ കഥയെ അരങ്ങിലെത്തിച്ചപ്പോള്‍ അതില്‍ പാളിയില്ല എന്നതാണ് പ്‌ത്യേകത.

പൈലറ്റായ പല്ലവി. പല്ലവിയിലേക്ക് കടന്നെത്തിയ പ്രണയം,വേട്ടയാടലുകള്‍, കൈത്താങ്ങായി വന്നവര്‍, ആക്രണങ്ങള്‍ നേരിട്ടപ്പോഴും ഇരുണ്ട റൂമില്‍ കരഞ്ഞ് തന്റെ ജീവിതം തീര്‍ക്കാതെ കരുത്തോടെ മുന്നേറുന്നവള്‍.. അങ്ങനെ ആണാധിപത്യ ത്തിന്റെ സര്‍വ ചൂഷണങ്ങളേയും പാര്‍വതി പൊരുതി തോല്‍പ്പിക്കുന്നു. ഓരു പക്ഷേ പല്ലവിയിലൂടെ കഥ കടന്ന് പോകുമ്പോഴും പാര്‍വതിയുടെ വ്യക്തിജീവിതത്തില്‍ സംഭവിച്ച പലവേട്ടയാടലുകളുകള്‍ക്കുമള്ള മറുപടി ഈ ചിത്രം നല്‍കും. 


സ്‌കൂള്‍ കാലത്ത് ആകാശപ്പറക്കല്‍ കണ്ട് മോഹിച്ച പെണ്‍കുട്ടി. പല്ലവി രവീന്ദ്രന്‍. ആ സ്വപ്നം മനസ്സില്‍ കൊണ്ട് നടന്നു എന്ന് മാത്രമല്ല പിന്നാലെ പോയി ആ ലക്ഷ്യത്തിലേക്കു എത്തുക കൂടി ചെയ്ത പെണ്‍കുട്ടി. കോക്പിറ്റിലെ പെണ്‍സാന്നിധ്യമാവാന്‍ തുനിഞ്ഞിറങ്ങാന്‍ തീരുമാനിച്ച പെണ്‍കുട്ടി.ഇവയൊക്കെയാണ് പല്ലവി രവീന്ദ്രന്‍. പക്ഷെ ഇത്തരം മേഖലയിലേക്ക് കടക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തയാണ് പല്ലവി. ആള്‍ക്കൊരു കാമുകന്‍ ഉണ്ട്. എന്നാല്‍ ഇയാളാകട്ടെ അത്ര കര്‍ക്കശകാരനൊന്നുമല്ല താനും.. ആദ്യ പകുതി ഇങ്ങനെ പോകുമ്പോള്‍ രണ്ടാം പകുതി ഗതിമാറുന്നു. 

പല്ലവിയായി പാര്‍വതിയെത്തുമ്പോള്‍  ആസിഫലിയുടെ ഗോവിന്ദ് എന്ന കാമുകറോള്‍ ഗംഭീരമാക്കി. ടൊവിനോ തോമസിന്റെ വിശാല്‍ എന്ന കഥാപാത്രം ഉയരെയിലെ മോസ്റ്റ് ലീഡിങ് പെര്‍ഫോമന്‍സ് ആയിട്ടണ് തോന്നിയത്. പല പ്രതിസന്ധി ഘട്ടങ്ങളിലും ടൊവിനോയുടെ റോളുകള്‍ പ്രതീക്ഷകള്‍ സമ്മാനിച്ചു. സിദ്ദിഖ് സംയുക്ത എന്നിവരുടെ പ്രകടനങ്ങള്‍ ശരാശരിയായിട്ടെ തോന്നിയുള്ളു.

റഫീഖ് അഹമ്മദിന്റെ മാസ്മരിക വരികള്‍ക്ക് ഗോപി സുന്ദറിന്റെ സംഗീദതത്തിലഉള്ള മൂന്ന് ഗാനങ്ങളും അതിമനോഹരമായിരുന്നു. മുകേഷ് മുരളീധരന്റെ ഛായാഗ്രഹണം പ്രശംസ ആര്‍ഹിക്കുന്നുണ്ട്. ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് പി.വി ഗംഗാധരന്‍ എന്ന നിര്‍മാതാവിന്റെ പെണ്‍മക്കള്‍ തന്നെയാണ്. ഇത് പെണ്‍മയുടെ പ്രതീക്ഷ, സ്ത്രീയുടെ അസ്തിത്വം എന്നിവയെല്ലാം ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണ്.'

പല്ലവിയായി പാര്‍വതിയെത്തുമ്പോള്‍  ആസിഫലിയുടെ ഗോവിന്ദ് എന്ന കാമുകറോള്‍ ഗംഭീരമാക്കി. ടൊവിനോ തോമസിന്റെ വിശാല്‍ എന്ന കഥാപാത്രം ഉയരെയിലെ മോസ്റ്റ് ലീഡിങ് പെര്‍ഫോമന്‍സ് ആയിട്ടണ് തോന്നിയത്. പല പ്രതിസന്ധി ഘട്ടങ്ങളിലും ടൊവിനോയുടെ റോളുകള്‍ പ്രതീക്ഷകള്‍ സമ്മാനിച്ചു. സിദ്ദിഖ് സംയുക്ത എന്നിവരുടെ പ്രകടനങ്ങള്‍ ശരാശരിയായിട്ടെ തോന്നിയുള്ളു.

റഫീഖ് അഹമ്മദിന്റെ മാസ്മരിക വരികള്‍ക്ക് ഗോപി സുന്ദറിന്റെ സംഗീദതത്തിലഉള്ള മൂന്ന് ഗാനങ്ങളും അതിമനോഹരമായിരുന്നു. മുകേഷ് മുരളീധരന്റെ ഛായാഗ്രഹണം പ്രശംസ ആര്‍ഹിക്കുന്നുണ്ട്. ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് പി.വി ഗംഗാധരന്‍ എന്ന നിര്‍മാതാവിന്റെ പെണ്‍മക്കള്‍ തന്നെയാണ്. ഇത് പെണ്‍മയുടെ പ്രതീക്ഷ, സ്ത്രീയുടെ അസ്തിത്വം എന്നിവയെല്ലാം ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്ന ചിത്രമാണ്.

Read more topics: # uyare movie review
uyare movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES