എല്‍സമ്മ എന്ന ആണ്‍കുട്ടി' 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കോച്ചനെ നായകനാക്കി . ലാല്‍ ജോസ് ചിത്രം. ലാല്‍ ജോസ് ചിത്രങ്ങളില്‍ ഏപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണത നമ്മുടെ അച്യൂതനിലും കാണാം. പുള്ളിപുലിക്കും എല്‍സമ്മക്കും തൂലിക ചലിപ്പിച്ച സുന്ധുരാജ് തന്നെയാണ് തട്ടിന്‍പുറത്തെ അച്യൂതന്റേയും കഥ എഴുതിയിരിക്കുന്നത്. മറ്റ് രണ്ട് തിരക്കഥകള്‍ പോലെ ഇത് വിജയമായിരുന്നോ എന്ന് ചോദിച്ചാല്‍ തിരക്കഥ കുറച്ച് പാളി എന്നു തന്നെ പറയേണ്ടി വരും. എങ്കിലും മുഴുനിള നിര്‍മം വിതറുന്നത് ചിത്രത്തെ ബോറടിപ്പിക്കില്ല.
ചേലപ്ര എന്ന അധികം വികസനം കടന്നു ചെല്ലാത്ത നാട്ടിന്‍പുറം. ലാല്‍ ജോസിന്റെ മാസ്റ്റര്‍ പീസ് ഐറ്റമായ ഒരു ചായപീടിക, ക്ഷേത്രം, ക്ഷേത്രകുളം എന്നിവയൊക്കെ ചേലപ്രയിലും കാണാം. അച്യുതന്‍ ആ നാട്ടിലെ ഒരു പാലചരക്ക് പീടികയിലെ കണക്കെഴുത്ത്കാരനാണ്. അതിലുപരിയായി ചേലപ്ര കൃഷ്ണന്റെ കടുത്ത ഭക്തന്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹി എന്നിങ്ങനെ പോകുന്നു, അച്യുതന്റെ വിശേഷങ്ങള്‍.
കഥയിലുടനീളം അച്യൂതന് തുണയായി ചേലപ്രയിലെ കൃഷ്ണന്‍ കടന്നുവരുന്നുണ്ട്. ഒരു കൊച്ചുകുട്ടിക്ക് സ്വപ്‌നച്തിലുണ്ടാകുന്ന വെളിപാടുകള്‍ നമ്മുടെ പാവം അച്യുതനെ പറ്റിയുള്ളതാണ്. അച്യൂചതന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പല നല്ലതും മോശവുമായ കാര്യങ്ങളെ കുറിച്് കുട്ടിക്കവെളിപാട് വരുന്നു. ഇതിലൂടെയെല്ലാം അച്യുതന്‍ കടന്ന് പോകുന്ന അച്യുതന്റെ കഥയാണ് സിനിമ. ഒരു നിഷ്‌കളങ്കനമായ അച്യുതന്‍ സാഹചര്യങ്ങള്‍ കൊണ്ട് കള്ളനനായി മാറപ്പെടുന്നു. ഇത് തെളിയിക്കാന്‍ അച്യുതന്‍ നടത്തുന്ന പരിശ്രമങ്ങളൊക്കെ ആദ്യ പകുതിയില്‍ കാണാം.
മുഴുനീള ചിരി മാത്രമാണ് ചിത്രത്തിന്റെ മേന്‍പൊടി, നാട്ടിന്‍പുറം കഥാപാത്രങള്‍ അനായാസം തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് ചാക്കോച്ചന്‍മുന്‍പും തെളിയിച്ചിട്ടുണ്ട്. അതു ഈ ലാല്‍ജോസ് ചിത്രത്തിലും ആവര്‍ത്തിച്ചിട്ടുണ്ട് എന്നു പറയാം. തന്റെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ഓരോ പ്രശ്‌നങ്ങളില്‍ ചെന്നുചാടുന്ന അച്യുതന്‍. രണ്ടാം ഭാഗത്തില്‍ മുഴുവന്‍ തട്ടിന്റെ മുകളിലാണ്. കഥയുടെ നിര്‍ണായക വഴിത്തിരിവ് ഈ തട്ടിന്‍പുറമാണ്. ഇവിടെ വച്ച് കണ്ടുമുട്ടുന്ന നായികയും കഥയിലെ മറ്റൊരു വഴിത്തിരിവ്, പുതുമുഖ താരം ശ്രാവണയാണ് നായികയായി എത്തുന്നത്.
ഭഗവാന്‍ അച്യുതന്റെ തുണയാല്‍ നമ്മുടെ കഥാനായകന്‍ അച്യുതന് പല സാഹചര്യങ്ങളേയും തരണം ചെയ്യാന്‍ കഴിയുന്നുണ്ട്. സിനിമയുടെ തുടക്കം മുത്ല്‍ ഒടുക്കം വരെ ഓടക്കുഴലും മയില്‍പീലിയുമെക്കെ കാണാം. രണ്ടരമണിക്കൂര്‍ ചിരി സമ്മാനിക്കുന്ന കോമഡി മുവി എന്നതിനുപരി കഥയ്ക്ക് അമിത പ്രാധാന്യം ഇല്ല സിനിമയില്‍. അവസരോചിതമായി തോന്നിയത് രംഗബോധമില്ലാതെ പലസീനുകളിലും കയറിവരുന്ന പാട്ടുകള്‍ മാത്രമാണ്. ഇനി കഥാപാത്രങ്ങളിലേക്ക് വന്നാല്‍ ഹരീഷ് കണാരന്റെ റഫീഖ് എന്ന കഥാപാത്രം, കലാഭവന്‍ ഷാജോണിന്റെ പൊലീസ് റോള്‍, അച്ഛനായി എത്തിയ നെടുമുടി വേണു, വിജയരാഘവന്റെ ചിരിപടര്‍ത്തുന്ന കഥാപാത്രം, കൊച്ചുപ്രേമന്റെ ആശാന്‍ കഥാപാത്രം ഇതൊക്കെ മികച്ചുനില്‍ക്കുന്നു.
സിന്ധുരാജിന്റെ ആദ്യ രണ്ട് തിരക്കഥകളുടെ അത്രയും പെര്‍ഫക്ഷന്‍ വന്നില്ലെങ്കില്‍ പോലും ചിത്രം കണ്ടിരിക്കാന്‍ കഴിയും. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണം തന്നെയാണ് ചിത്രത്തിന് ഇടുത്ത് പറയേണ്ടത്. ദീപാങ്കുരന്‍ കൈതപ്രത്തിന്റെ സംഗീതം മികച്ചു നില്‍ക്കുന്നു.