പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ഡബിള്‍ റോളിലാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കറും മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മമ്മൂക്കയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളിലൊന്നായി മാറാന്‍ പോവുന്ന നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍ ഇന്നെത്തുമ്പോഴും പ്രേക്ഷകര്‍ അതേ ആവേശത്തിലാണ് സ്വീകരിച്ചിരിക്കുന്നത്.
സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകര്‍ എല്ലാവരും മമ്മൂട്ടിയുടെ അഭിനയമികവ് തന്നെയാണ് എടുത്ത് പറയുന്നത്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റെന്ന് ഏവരും അടിവരയിടുന്ന ചിത്രം കൂടിയാണിതെന്ന് പ്രേക്ഷക പ്രതികരണത്തില്‍ നിന്ന് വ്യക്തമാവുകയാണ്.
ഐ. എഫ്. എഫ്.കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.
രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് - ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്