സ്പിരിറ്റ് ലോഹം എന്നി ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തിയ മനോഹരചിത്രമാണ് ഡ്രാമ. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ഒരു മികച്ച കൊമേഴ്‌സ്വ്യല്‍ മുവി എന്നു തന്നെ വിശേഷിപ്പിക്കാം. കഥാ പാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും കഥാതന്തുകൊണ്ടും അരങ്ങു തകര്‍ക്കുന്നു ഡ്രാമ.
ലണ്ടനില്‍ സെറ്റില്‍ഡായ മലയാളികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു മരണവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാടകീയ രംഗങ്ങളും കഥയെ കൊണ്ടുപോകുന്നു. ഫ്യൂണറല്‍ മാനേജറായി രാജഗോപലാന്‍ നായര്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഏജന്‍സി നടത്തുന് ഡിക്‌സണ്‍ എന്ന കഥാപാത്രമായി ദിലീഷ് പോത്തനും ചിത്രത്തില്‍ എത്തുന്നു.
ലണ്ടന്‍ ബെയ്‌സ് ചെയ്ത് താമസിക്കുന്ന കട്ടപ്പനക്കാരയ കുംടുംബത്തിന്റെ കഥയിലുടെയാണ് ചിത്രം കടന്നു പോകുന്നത്. ആറു മക്കളുടെ അമ്മയായ അരുന്ധതി നാഗ് അവതരിപ്പിക്കുന്ന റോസമ്മ എന്ന സ്ത്രിയുടെ മരണവും ഇതുമായി ബന്ധപ്പെട്ട തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ കഥയുമാണ് ചിത്രം പറയുന്നത്. കനിഹ, ടിനി ടോം, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
തിരക്കുകളൊഴിയാത്ത മക്കള്‍ യു.കെയില്‍ തന്നെ പല രാജ്യങ്ങളിലായി സെറ്റില്‍ഡാണ്. ഇവരുടെ മാതാവ് മരിക്കുന്നതും മേഹന്‍ലാല്‍ അവതരിപ്പിക്കുന്ന രാജഗോപാലന്‍ നായര്‍ ഈ മരണാനന്തര ചടങ്ങുകളുടെ നേതൃത്വം ഏറ്റെടുക്കുന്നതുമാണ്. ലണ്ടനില്‍ തന്നെ മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്ന് മക്കള്‍ വാശിപിടിക്കുന്നു. ഈ മൃതശരീരത്തെ മേഹന്‍ലാലിന്റെ ഏജന്‍സി ഏറ്റു വാങ്ങുന്നതും ചിത്രത്തിന്റെ കഥാതന്തു.
ഈ മൃതദേഹത്തിന് കാവലിരിക്കുമ്പോള്‍ ആത്മാവ് മോഹന്‍ലാലിന്റെ കഥാ പാത്രത്തോട് ആവശ്യപ്പെടുന്നത് തന്റെ മൃതദേഹം നാട്ടില്‍ അടക്കം ചെയ്യണമെന്നതാണ്. ഇവരുടെ ഇളയമകനും ഈ ആവശ്യം തന്നെ മോഹന്‍ലാലിന്റെ കഥാപാത്രത്തിനോട് അഭ്യര്‍ത്ഥിക്കുന്നു. ചിത്രത്തിന്റെ ആദ്യ പതിനഞ്ച് മിനിട്ടില്‍ തീയറ്ററില്‍ നിന്നും എണിറ്റ് ഓടാനൊക്കെ തോന്നുമെങ്കിലും മോഹന്‍ലാന്റെ രംഗപ്രവേശനത്തോടെയാണ് ആ മടുപ്പ് അവസാനിക്കുന്നത്. ദിലീഷ് പോത്തന്‍-മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമേ ബൈജുവിന്റെ കഥാപാത്രവും ചിത്രത്തില്‍ മികച്ച് നില്‍ക്കുന്നു. മുഴുനീളന്‍ ചിരി സമ്മാനിക്കുന്ന സംഭാഷണങ്ങളും രഞ്ജിത്ത് ചിത്രത്തിലൊരുക്കിയിട്ടുണ്ട്.
മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ കോരിത്തരിപ്പിച്ച ഡയലോഗ് എന്നിവയൊന്നും ഇൗ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കണ്ട. പക്ഷേ 90കളിലെ ആ പഴയ രസികന്‍ മോഹന്‍ലാലിനെ ചിത്രത്തില്‍ പലസന്ദര്‍ഭങ്ങളിലും കാണാന്‍ സാധിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തോട് ഒഅടുക്കുമ്പോള്‍ ആശാ ശരത്തിന്റെ നായികാ കഥാപാത്രം രംഗപ്രവേശനം ചെയ്യുന്നു. മോഹന്‍ലാലിന്റെ ഭാര്യ കഥാപാത്രത്തെയാണ് ആശാ ശരത്ത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കഥാ തന്തുവിലേയും കഥാപാത്രങ്ങളിലേയും വ്യത്യസ്തത തന്നെയാണ് രഞ്ജിത്ത് ചിത്രങ്ങള്‍ ഏപ്പോഴും ഒരുക്കുന്നത് ഈ മികവ് തന്നെ ഡ്രാമയിലും കാണാം. തിരക്കുകളാല്‍ പായുന്ന മലയാള സമൂഹത്തിന് മാതാപിതാക്കള്‍ക്ക് നല്‍കേണ്ട കരുതലും ചിത്രം പറയുന്നു.
ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ആ മൂന്ന് സംവിധായകന്മാര്‍. കനിഹയാണ് നായിക. ഒപ്പം ആശ ശരത്ത്,സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ബിജിപാലിന്റെ പശ്ചാത്തല സംഗീതം, എന്‍ അളകപ്പന്റെ ഛായാഗ്രഹണം എന്നിവ മികച്ച് നില്‍ക്കുന്നു, മോഹന്‍ലാല്‍് പാടിയ പാട്ടും ചിത്രത്തില്‍ ശ്രദ്ദേയമാണ്. വര്‍ണ ചിത്ര ഗുഡലൈന്‍സിന്റെ ബാനവറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.