ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പ്രേക്ഷകര്‍ക്ക് കിട്ടിയ കാഴ്ചവരുന്ന്. പോക്കിരിരാജയുടെ രണ്ടാംഭാഗം മധുരരാജയുമായി വൈശാഖ് -ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ചിത്രം മാസ് എന്നുതന്നെ പറയാം. പോക്കിരിരാജയുടെ പൂര്‍ണ വിജയത്തിന്റെ തുടര്‍ച്ചായായിട്ടാണ് മധുരരാജ പരീക്ഷണവുമായി ഉദയ്കൃഷ്ണയും വൈശാഖും കൈകോര്‍ത്തത്.
നീണ്ടഇടവേളയ്ക്ക് ശേഷം പോരിനായി രാജയെത്തിയരപ്പോള്‍ പ്രേക്ഷകന് നല്‍കാന്‍ കഴിയുന്ന ഏറ്റവ നല്ല വിഷ്യല്‍ ട്രീറ്റായി ചിത്രം മാറി എന്നു തന്നെ പറയാം. ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് അവന്റെ രണ്ടരമണിക്കൂര്‍ പാഴാകില്ല. മാസും ക്ലാസും കലര്‍ന്ന മമ്മൂട്ടിയെ ഒരിടവേളയ്ക്ക ശേഷം വീണ്ടും വെള്ളിത്തിരയില്‍ നിറഞ്ഞു കാണാം.
പോക്കിരിരാജുടെ ആദ്യ പകുതിയിലുണ്ടായിരുന്ന കഥാപാത്രങ്ങളെല്ലാം തന്നെ രണ്ടാം പകുതിയിലും എത്തുന്നുണ്ട്. അച്ഛന്‍ വേഷത്തിലെത്തിയ നെടുമുടി വേണുവിലൂടെ കഥ തുടങ്ങുന്നു. വൈപ്പിനിലെ ഒരു ഒറ്റപ്പെട്ട തുരുത്തിനെ കാണിച്ചുകൊണ്ടാണ് കഥയുടെ തുടക്കം ഇവിടെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്ന് ഒരു മദ്യശാല പ്രവര്‍ത്തിക്കുന്നു.
ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വരുന്ന നെടുമുടി വേണുവിന്റെ മാഷ് കഥാപാത്രവും ഒപ്പം അമ്മാവനായി ഒന്നാം പകുതിയിലെത്തിയ വിജയരാഘവും കടന്നെത്തുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് രാജയുടെ രണ്ടാം വരവ്.
ഇവിടെയയുണ്ടാകുന്ന പല പ്രശ്നങ്ങളും വഷളാകുന്നതോടെ മധുരാജയുടെ വലം കൈയ്യും മണിയന്‍ എന്ന കഥാപാത്രത്തിന്റെ മകനുമായി ചിന്നന്‍ എന്ന ജയ് യുടെകഥാപാത്രം എത്തുന്നു. എന്നാല്‍ ജയ് യുടെ ഇന്‍ട്രോ ഏകദേശം മരണവീടുപോലൊക്കെ തന്നെയാണ് തോന്നിയത്. എങ്കിലും ജയ് തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. ജയ്് -മഹിമ നമ്പ്യാര്‍ അഭിനയിച്ച മീനാക്ഷി എന്ന കഥാപാത്രവുമായിട്ടുള്ള റൊമാന്‍സ് സീനുകള്‍ എല്ലാം തീയറ്ററില്‍ കയ്യടി വാരിക്കൂട്ടി.
പൃഥ്വിരാജ് അഭിനയിച്ച് തകര്‍ത്ത ഒന്നാം പകുതിയില്‍ നിന്നുമാറി ഒരു അന്യഭാഷ നടന്റെ കടന്നുവരവാണോ പൃഥ്വുയുടെ അഭാവമാണോ എന്നൊന്നും പറയാന്‍ സാധിച്ചില്ലെങ്കിലും ഈ കുറവ് എവിടൊേെയക്കയോ നിഴലിച്ചിരുന്നു. എന്നാല്‍ കഥയില്‍ സൂര്യയെ ക്കുറിച്ച് പറയുന്നിടത്ത് പൃഥ്വി ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ടാകും.
ഈ കുറവ് നികത്താന്‍ ഇളയവന്‍ സൂര്യയുടെ കാര്യങ്ങള്‍ സിനിമയില്‍ പറഞ്ഞു പോകുന്നുണ്ട്,ഇടവേളയ്ക്ക് ശേഷം രാജ എത്തുമ്പോള്‍ കെട്ടിലും മട്ടിലും അല്‍പ്പം മാറ്റങ്ങളുണ്ട്, കഥയില്‍ അല്‍ുപം പുതുമ തോന്നി, പ്രേക്ഷകനെ പിടിച്ചിരുത്തുകയും രസിപ്പിക്കുകയും ചെയ്യുന്ന കോമഡികളുമായി മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രമായി സലിംകുമാറും രണ്ടാം പകുതി മിന്നിക്കുന്നുണ്ട്. ഒന്നാം പകുതിയില്‍ ബെന്‍സിലൊക്കയാണഅ രാജയുടെ വരവെങ്കില്‍ ഇത്തവണ അല്‍പം വൈറൈറ്റികളൊക്കെയാണ്.
ഒന്നാം വരവില്‍ അനുജന്റെ വിവാഹവും പ്രശ്നങ്ങളുമൊക്കെ പരിഹരിക്കാനാണ് വന്നതെങ്കില്‍ രണ്ടാം പകുതിയില്‍ചില സമൂഹിക പ്രശ്നങ്ങളിലേക്ക് രാജയെ എത്തിക്കുന്നു. വ്യാജമദ്യത്തിന്റെ ഉപയോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളിലേക്ക് കഥയെ കൊണ്ടുപോകുന്നു. ഒന്നാം പകുതി രാജയുടെ തകര്‍പ്പന്‍ എന്‍ട്രിയും കോമഡികളുമൊക്കെയായിട്ടാണ് നിര്‍ത്തിയത്. പോക്കിരിരാജയിലേതു പോലെ തന്നെ രാജയുടെ ഇംഗ്ലീഷ് കോമഡിാെക്കെ മുഴുനീളന്‍ ചിരി നല്‍കുന്നുണ്ട്.
ഉദയകൃഷ്ണ വൈശാഖ് ടിം പുലിമരുകമന് ശേഷം കൈകോര്‍ക്കുന്ന ചിത്രം ആയതിനാല്‍ തന്നെ കഥാപാത്രങ്ങളില്‍ പല സാമൃതകള്‍ പലയിടത്തും തോന്നുന്നുണ്ടെങ്കില്‍ അത് വിട്ടുകളയുക. ഡാഡി ഗിരിജുടെ റോളില്‍ പുലിമുരുകനില്‍ തകര്‍ത്തഭിനയിച്ച ജഗപതി ബാബുവാണ് നടേശന്‍ എന്ന വില്ലമനായി ചിത്രത്തിലെത്തുന്നത്. ഏറ്റവും ത്രില്ലിങ്ങായി തോന്നുന്നത് ഫാസ് ഫൈറ്റു തന്നെയാണ്. ഫൈറ്റുകളിലെല്ലാം പുതുമയുണ്ട്. ഇടയ്ക്ക് രാഷ്ട്രീയം ചര്‍ച്ചയായി പോയിടത്ത് അല്‍പം വിരസത തോന്നുമെങ്കിലും മധുരരാജ ഗംഭീരമാക്കിയിട്ടുണ്ട്.
സിദ്ദിഖിന്റെ രാജേന്ദ്രബാബു എന്ന കമ്മീഷ്ണര്‍ കഥാപാത്രം, അനുശ്രീയുടെ വാസന്തി എന്ന ഖഥാപാത്രം പെരുച്ചാഴി പെരുമാള്‍ എന്ന കഥാപാത്രമായി എത്തുന്ന കലാഭവന്‍ ഷാജോണ്‍, നരേന്‍, ക്ലാമാകിസലെത്തുന്ന നമ്മടെ ഇടിവെട്ട് സുഗുണന്‍ തുടങ്ങി കഥാപാത്രങ്ങളെല്ലാം കലക്കിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീത്തില്‍ ഒരുക്കിയ രണ്ടു ഗാനങ്ങളില്‍ സണ്ണി ലിയോണ്‍ ആടിത്തിമിര്‍ക്കുന്ന ഗാനം കലക്കിയിരുന്നു. ഷാജി കുമാറിന്റെ ഛായാഗ്രഹണത്തിന് മികച്ച കയ്യടി നല്‍കണം.