പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശൂര്‍ ഭാഷയിലെത്തുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇന്ന് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. നവാഗതരായ ജിബി ജോജു രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാല്‍ ഇട്ടിമാണിയായി അരങ്ങിലെത്തുന്ന ചിത്രം പറയുന്നത് പൂര്‍ണരീതിയില്‍ തൃശൂരിന്റെ കഥയാണ്.
തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഫാമിലി എന്റര്‍ടെയ്‌മെന്റ് മൂവിയാണ് ഇട്ടിമാണി മേഡ് ഇന്‍ചെന. മോഹന്‍ലാലിന്റെ തീപ്പൊരി ഡയലോഗോ ആക്ഷന്‍ രംഗങ്ങളോ ഒന്നും പ്രതീക്ഷിച്ച് ഇട്ടിമാണി കാണാന്‍ പ്രേക്ഷകര്‍ തീയറ്ററിലേക്ക് പോകാതിരിക്കുക എന്ന ആദ്യം തന്നെ പറയാം.
കഥ തുടങ്ങുന്നത് തന്നെ ഇട്ടിമാണിയെ പരിചയപ്പെടുത്തിക്കൊണ്ടാണ്. മോഹന്‍ലാല്‍ ഇട്ടിമാണിയായി കടന്നെത്തുമ്പോള്‍ തീയ്യാമ്മ എന്ന അമ്മവേഷത്തില്‍ കെ.പി.എസ് ലളിത എത്തുന്നു.ചിത്രത്തില്‍ മാധുരി ഹണി റോസ് എന്നീ രണ്ടു നായികമാരെ കാണിക്കുന്നുണ്ടെങ്കിലും നായക പ്രാധാന്യം അര്‍ഹിക്കുന്നത് ഹണി റോസിന്റെ ജെസ്സി പോത്തന്‍ എന്ന കഥാപാത്രത്തിനാണ്. ഇവരെ കൂടാതെ പ്രധാനവേഷത്തില്‍ രാധികാ ശരത് കുമാര്‍ സിദ്ദിഖ്, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിനുമോഹന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരെല്ലാം കടന്നെത്തുന്നുണ്ട്.
ചൈനയില്‍ ജനിച്ച മാണിക്കുന്നേല്‍ മാത്തന്റെ കുടുംബം തൃശൂരേക്ക് തിരികെയെത്തുന്നു. അച്ഛന്‍ കഥാപാത്രമായി എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ചൈനീസ് ഇതിവൃത്തമെല്ലം ആദ്യത്തെ പാട്ടിലൂടെ തന്നെ പ്രേക്ഷകന് സമ്മാനിക്കുന്നു. പിന്നീട് കഥ പറയുന്നത് മാണിക്കുന്നേല്‍ മാത്തന്റെ മകന്‍ ഇട്ടിമാണിയുടെ കഥയാണ്. നാട്ടിലെ സാധാരണ ബിസിനസുകാരന്‍ ഒരു കാറ്ററിങ്ങും ബിസിനലും അല്‍പം തരികിടയുമക്കെയായി നടക്കുന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ക്കുന്ന ആദ്യ പകുതി.
സന്തത സഹചാരിയായി അജുവര്‍ഗീസിന്റെ സുഗുണന്‍ എന്ന കഥാപാത്രം ധര്‍മജന്റെ സൈനു എന്ന കഥാപാത്രങ്ങള്‍ കടന്നെത്തുന്നു. മുഴുനീള ചിരി സമ്മാനിക്കുന്ന ഒന്നാം പകുതി തന്നെ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഇതോടൊപ്പം തന്നെ സിദ്ദിഖിന്റെ ഫാ.ജോണ്‍പോള്‍ എന്ന കഥാപാത്രം പ്രേക്ഷകരെ രസിപ്പിക്കുന്ന മറ്റൊരു കളറാണ്.
ഇട്ടിമാണിയുടെ സാഹസികതകള്‍
ആദ്യപകുതി മുഴുനീളചിരി സമ്മാനിച്ച് നിര്‍ത്തുമ്പോള്‍ രണ്ടാം പകുതി കഥയുടെ രംഗം തന്നെ മാറുകയാണ്. ഇട്ടിമാണിയുടെ വിവാഹവും ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ട്വിസ്റ്റ്. മുഴുനീള ചിരി സമ്മാനിക്കുന്ന തിരക്കഥയെ വളരെ മനോഹരമായി അവതരിപ്പിച്ചതില്‍ നവാഗതരായ ജിജി ജോജു പ്രശംസ അര്‍ഹിക്കുന്നു. ശക്തമായ കഥാപാത്രം ഒരുക്കിയ രാധിക ശരത് കുമാര്‍, കെ.പി.എസി ലളിത എന്നിവരുടെ പ്രകടനവും ഗംഭീരം തന്നെയാണ്.
അറു പിശുക്കനും ആരോടും കാശിന്റെ കാര്യത്തില്‍ കമ്മീഷന്‍ ചോദിക്കുന്നതുമൊക്കെയായ മോഹന്‍ലാല്‍ കഥാപാത്രം. ഈ പിശുക്കത്തരം കാരണം ഇട്ടിമാണിക്ക് വരുന്ന വിവാഹ ആലോചനകളെല്ലാം മുടങ്ങുന്നു. അപ്പന്റെ ഓര്‍മയ്ക്ക് തന്റെ സന്തത സഹതാരിയായി കൊണ്ടു നടക്കുന്ന ആംബുലന്‍സ്, ഈ ആമ്പുലന്‍സിലുള്ള പെണ്ണുകാണല്‍ രംഗമൊക്കെ തീയറ്ററിനെ ചിരിപ്പിക്കും.
ഒന്നാം പകുതി മുഴുനീള ചിരി മാത്രമാണ് ചിത്രം.എന്നിരുന്നാലും ആദ്യഭാഗം അവസാനിപ്പിച്ച നിര്‍ത്തുന്നത് അല്‍പം വൈരുധ്യം സമ്മാനിക്കുന്നിടത്താണ്. അമ്മയും മകനും ബന്ധത്തിന്റെ തീവ്രതയും ഒപ്പം തന്നെ നാടകീയത സമ്മാനിക്കുന്ന ക്ലൈമാക്‌സും തന്നെ ഒരുപക്ഷേ പ്രേക്ഷകന് രണ്ടുതരം ആസ്വാദനം ലഭിക്കും. ഒരു വിവാഹത്തോടെ ആരംഭിക്കുന്ന രണ്ടാം പകുതിയുടെ സങ്കീര്‍ണതകളാണ് സിനിമ പിന്നീട് പറഞ്ഞു പോകുന്നത്. ആദ്യം മുതല്‍ അവസാനം വരെ മോഹന്‍ലാലിന്റെ ഒറ്റയാള്‍ പ്രകടനം തന്നെയാണ് കാഴ്ചവച്ചതും.
നായികയ്ക്ക് വലിയറോള്‍ ഇല്ലെങ്കില്‍ കൂടിയും ഹണി റോസ് മോശമാക്കിയില്ല. പ്രേക്ഷകനെ ചിരിപ്പിക്കാനുള്ള മോഹന്‍ലാല്‍ മാജിക്ക് തന്നെയാണ് ചിത്രം എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒന്നാം പകുതി സമ്മാനിച്ച ചിരിയും രണ്ടാം പകുതിയിലൂള്ള കഥയുടെ ഗതിമാറ്റവും പ്രേക്ഷകന് രണ്ടുതരം ആസ്വാദനം ലഭിച്ചിരിക്കാം.
എങ്കില്‍ തന്നെയും മുഴുനീള കോമഡി നല്‍കുന്ന കുടുംബ കഥയാണ് ഇട്ടിമാണി എന്നതില്‍ പ്രേക്ഷകന് ഗ്യാരിന്റി നല്‍കാന്‍ ആശിര്‍വാദ് സിനിമാസിന് കഴിഞ്ഞിരിക്കും. ഇനി സാങ്കേതിക വശങ്ങള്‍ പറയുകയാണെങ്കില്‍ ഒടിയന്റെ ഛായാഗ്രഹണം ഒരുക്കിയ ഷാജി കുമാര്‍ തന്നെയാണ് ഇട്ടിമാണിക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.തൃശൂരിന്റെ മനോഹര ഗ്രാമന്തരീക്ഷം എന്നിവയൊക്കെ വളരെ മനോഹരമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഗീതമൊരുക്കിയ ദീപക് ദേവ്, കൈലാഷ് മോനോന്‍ എന്നിവരും പ്രശംസ അര്‍ഹിക്കുന്നു.