Latest News

ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ 'മോണിക്ക ഒരു എ.ഐ സ്റ്റോറി'; ജൂണ്‍ 21ന് തീയേറ്ററുകളിലേക്ക്

Malayalilife
 ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ 'മോണിക്ക ഒരു എ.ഐ സ്റ്റോറി'; ജൂണ്‍ 21ന് തീയേറ്ററുകളിലേക്ക്

പ്രശസ്ത ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോണിക്ക  ഒരു എ ഐ സ്റ്റോറി'. എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക  ഒരു എ ഐ സ്റ്റോറി. ചിത്രം ജൂണ്‍ 21ന് തീയേറ്റര്‍ റിലീസിന് എത്തും.

ഇന്ത്യയിലെ ആദ്യ Ai തീം സിനിമയായി ''മോണിക്ക ഒരു Ai സ്റ്റോറി''യെ ഇന്ത്യന്‍ സര്‍ക്കാരിന്റെ Ai പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അപര്‍ണ്ണയെ കൂടാതെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവില്‍ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപര്‍ണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപര്‍ണ. നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും, സംവിധായകന്‍ ഇ.എം അഷ്‌റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്‌സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം,അലന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുണ്ട്.

നജീം അര്‍ഷാദ് , യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. സുബിന്‍ എടപ്പകത്ത് ആണ് സഹ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കെ.പി ശ്രീശന്‍, ഡി.ഒ.പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാധാകൃഷ്ണന്‍ ചേലേരി, എഡിറ്റര്‍: ഹരി ജി നായര്‍, ഗാനരചന: പ്രഭാവര്‍മ്മ, മന്‍സൂര്‍ പള്ളൂര്‍, രാജു ജോര്‍ജ്, ആര്‍ട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്പലത, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷൈജു ദേവദാസ്, വി.എഫ്.എക്‌സ്: വിജേഷ് സി.ആര്‍, സ്റ്റില്‍സ്: എന്‍.എം താഹിര്‍, അജേഷ് ആവണി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, ഡിസൈന്‍സ്: സജീഷ് എം ഡിസൈന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

monica ori ai story release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES