നിങ്ങൾക്കും ആകാം കോടീശ്വരനിലൂടെ സുരേഷ് ഗോപി, ബിഗ്‌ബോസിലൂടെ മോഹൻലാൽ, കോമഡി സ്റ്റാർസിലൂടെ ജഗദീഷ്, ബഡായ് ബംഗ്ലാവിലൂടെ മുകേഷ് അങ്ങനെ നിരവധി സിനിമ താരങ്ങൾ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ അടുത്തേക്ക് ദിനംപ്രതി വരുന്നത്. ഇനിയിപ്പോൾ മറ്റൊരു താരം കൂടി വരുന്നു എന്നാണ് പറയുന്നത്. ആരാണെന്നുള്ള ചോദ്യത്തിന് പല ഊഹാപോഹങ്ങളും വരുന്നുണ്ട്. അതിൽ ചില പേരുകൾ ഇപ്പോൾ ശക്തമായി ഉയർന്നു കേൾക്കുന്നുണ്ട്.
ടി.വി.യിലേക്ക് പൃഥ്വിരാജ് ഉടനെ എത്തും എന്ന് സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൂര്യ ടി വിയിൽ സംപ്രേക്ഷണ ചെയ്യുന്ന ഒരു പരിപാടിയിലാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ചാനലിന്റെ ഭാഗത്തു നിന്നും നടന്റെ ഭാഗത്തു നിന്നും യാതൊരു ഉറപ്പും വന്നിട്ടില്ല. അതുപോലെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.
മുപ്പതോളം ചിത്രങ്ങൾ ഇപ്പോൾ താരത്തിന്റേതായി ഒരുങ്ങാൻ പോകുന്നു എന്ന് പല റിപ്പോർട്ടുകളും വന്നതാണ്. കൊവിഡ് മഹാമാരിക്ക് ശേഷം സിനിമ ചിത്രീകരണവുമായി തിരക്കിലാണ് താരം. നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. എന്തായാലും പൃഥ്വിരാജിന്റെ മിനിസ്ക്രീൻ എൻട്രിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.