അമ്മയെ പെരുവഴിയിലാക്കി മോഹന്‍ലാല്‍ വാര്‍ഷിക യാത്ര ആഘോഷിക്കാന്‍ ബാഴ്സിലോണയില്‍; പ്രതിസന്ധി പരിഹരിക്കാതെ താരം വിനോദയാത്ര പോയതില്‍ അമ്മയില്‍ മുറുമുറുപ്പ്

Malayalilife
അമ്മയെ പെരുവഴിയിലാക്കി മോഹന്‍ലാല്‍ വാര്‍ഷിക യാത്ര ആഘോഷിക്കാന്‍ ബാഴ്സിലോണയില്‍; പ്രതിസന്ധി പരിഹരിക്കാതെ താരം വിനോദയാത്ര പോയതില്‍ അമ്മയില്‍ മുറുമുറുപ്പ്

ദിലിപീനെചൊല്ലിയുള്ള പ്രശ്നങ്ങള്‍ അമ്മയില്‍ ഇപ്പോഴും പുകയുകയാണ്. ഡബ്ല്യുസിസിയുടെ പരാതികള്‍ക്കും ഇനിയും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ അവസരത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ ചുമതലയാണ്. എന്നാല്‍ പ്രശ്നം പുകയുമ്പോള്‍ അമ്മയെ പെരുവഴിയിലാക്കി മോഹന്‍ലാല്‍ കുടുംബസമേതം ബാഴ്സിലോണയില്‍ വിനോദയാത്രപോയിരിക്കുകയാണ് ഇപ്പോള്‍. ഇത് അമ്മയിലെ അംഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ദിലീപിനെ പുറത്താക്കിയെന്ന് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതും ജഗദീഷും സിദ്ദിഖും തമ്മിലെ ഭിന്നതയ്ക്ക് പരിഹാരമുണ്ടാവുകയും ചെയ്തതോടെ അമ്മയിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് ദിലീപ് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.

തന്നെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സ്വയം രാജിവച്ചതാണെന്നും ദിലീപ് വിശദീകരിക്കുന്നു. മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തുവെന്ന വരികളും ഉണ്ട്. എങ്കിലും ദിലീപിനെ പുറത്താക്കിയെന്ന് എഴുതിക്കോ എന്ന് മാധ്യമങ്ങളോട് പറഞ്ഞ മോഹന്‍ലാലിനെ ലക്ഷ്യമിട്ടാണ് ദിലീപിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്നാണ് വിലയിരുത്തല്‍. ഇതോടെ അമ്മയിലെ ഭിന്നതകള്‍ കാരണം രാജിവയ്ക്കാന്‍ തയ്യാറെടുക്കുകയാണ് മോഹന്‍ലാല്‍ എന്നാണ് സൂചന. ഇതിനിടയിലാണ് താരം വിനോദയാത്ര പോയത്. കുടുംബത്തോടൊപ്പം സ്പെയിനിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. അടുത്ത സുഹൃത്തുക്കളുടെ കുടുംബത്തോടൊപ്പമുള്ള പതിവ് വാര്‍ഷിക യാത്ര. ഇതിന് പോകും മുമ്പ് തന്നെ അമ്മയിലെ പ്രശ്നങ്ങളില്‍ തനിക്കുള്ള അസ്വസ്ഥത മോഹന്‍ലാല്‍ പ്രകടിപ്പിച്ചിരുന്നു. 

എനിക്ക് സംഘടനയെ മുന്നോട്ട് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലാല്‍ തന്നെ അമ്മയുടെ അവസാന എക്സിക്യൂട്ടീവിലും പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാനല്ല രൂക്ഷമാക്കാനാണ് ഏവര്‍ക്കും താല്‍പ്പര്യം. അതിനാല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കിയാണ് ലാല്‍ യാത്ര ആയത്. അതിന് ശേഷമാണ് ദിലീപിന്റെ പോസ്റ്റ് എത്തിയത്. ഈ സാഹചര്യം മോഹന്‍ലാലിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. എല്ലാവരുമായി കൂടിയാലോചിച്ചാണ് പ്രശ്ന പരിഹാരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നിട്ടും ലാലിനെ തള്ളി ദിലീപ് എന്ന തരത്തില്‍ വീണ്ടും വാര്‍ത്ത വന്നതാണ് ഇതിന് കാരണം. ഈ സാഹചര്യത്തില്‍ കടുത്ത നിലപാടിലേക്ക് മോഹന്‍ലാല്‍ മാറുമെന്നാണ് സൂചന. എന്നാല്‍ ദിലീപിന്റെ പോസ്റ്റിന് മറുപടി നല്‍കാതെ താരം വിനോദയാത്ര പോയതിലാണ് അമ്മയിലെ മോഹന്‍ലാല്‍ അനുകൂലികള്‍ പ്രതിഷേധിക്കുന്നത്.


 

Read more topics: # mohanlal,# tour,# barcelona spain
mohanlal on yearly tour with family in barcelona spain

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES