Latest News

നെറ്റിയില്‍ ചന്ദനക്കുറിയിട്ട് എത്തിയ സുന്ദരിപ്പെണ്ണ്;പിന്നെ കണ്ടത് ഐറ്റം ഡാന്‍സിലും സീരിയലിലും; ഫോട്ടോഗ്രാഫറിലെ മോഹന്‍ലാലിന്റെ നായികയ്ക്ക് സംഭവിച്ചത്

Malayalilife
 നെറ്റിയില്‍ ചന്ദനക്കുറിയിട്ട് എത്തിയ സുന്ദരിപ്പെണ്ണ്;പിന്നെ കണ്ടത് ഐറ്റം ഡാന്‍സിലും സീരിയലിലും; ഫോട്ടോഗ്രാഫറിലെ മോഹന്‍ലാലിന്റെ നായികയ്ക്ക് സംഭവിച്ചത്

സിനിമയില്‍ അഭിനയിക്കുക എല്ലാവരും അറിയുന്ന താരമാവുക എന്നൊക്കെ ആഗ്രഹിക്കുന്നവര്‍ ഒരുപാടാണ്. ചിലര്‍ ആ സ്വപ്നത്തിന് പിന്നാലെ ഇറങ്ങിത്തിരിക്കും. എന്നാല്‍ സിനിമയില്‍ എത്തിച്ചേരുക എന്നത് തന്നെ പാടുപിടിച്ചൊരു യാത്രയാണ്. ജനശ്രദ്ധ നേടിയെടുക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന ഒന്നുമല്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ അതിനായി വേണ്ടി വരും. എന്നാല്‍ ഒരൊറ്റ സിനിമ കൊണ്ട് തന്നെ ആരാധകരെ നേടാനും താരമാകാനും സാധിക്കുന്നവരുമുണ്ട്. അങ്ങനെയൊരു നടിയാണ് മോഹന്‍ലാല്‍ ചിത്രമായ ഫോട്ടോഗ്രാഫറിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നീതു ഷെട്ടി എന്ന നടി. എന്നാല്‍ പിന്നീട് ഈ നടി ആരുമറിയാതെ എവിടേയ്ക്കോ പോയി എന്നതാണ് സത്യം. ഇപ്പോഴിതാ, നടിയുടെ പുതിയ ചിത്രങ്ങളും രൂപയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

കേരളത്തിനോട് തൊട്ടടുത്ത് കിടക്കുന്ന മാംഗ്ലൂരിലാണ് നീതു ജനിച്ചതും വളര്‍ന്നതും എല്ലാം. മഞ്ജുനാഥ് ഷെട്ടിയുടെയും മോഹിനിയുടെയും മൂത്തമകളായിട്ടായിരുന്നു ജനനം. ഒരു സഹോദരിയുണ്ട്. കന്നഡ സിനിമയിലൂടെയാണ് 17-ാം വയസില്‍ നീതുവിന്റെ അരങ്ങേറ്റം. തുടക്കം പുണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. 2004ല്‍ യാഹൂവിലൂടെയാണ് നായികയാകുന്നത്. മൂന്നാമത്തെ ചിത്രമായ ജോക്ക് ഫാള്‍സ് ആണ് നീതുവിന്റെ കരിയറില്‍ ബ്രേക്കായി മാറുന്നത്. ഇതില്‍ തൊട്ടടുത്ത വര്‍ഷം അഭിനയിച്ച ബേരു എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവുമെല്ലാം നേടുകയും ചെയ്തിരുന്നു.

പിന്നീട് നിരവധി സിനിമകളാണ് നീതുവിനെ തേടിയെത്തിയത്. അങ്ങനെയാണ് മലയാളത്തിലേക്കും എത്തിയത്. 2006ല്‍ ഫോട്ടോഗ്രാഫറിലെ നീതുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഫോട്ടോഗ്രാഫറിന് ശേഷം നീതുവിനെ പിന്നെ മലയാളികള്‍ എവിടേയും കണ്ടിട്ടില്ല. മോഹന്‍ലാലിന്റെ നായികയായി, അഭിനയ പ്രാധാന്യമുള്ളൊരു വേഷത്തിലൂടെ മലയാളത്തില്‍ കരിയര്‍ ആരംഭിക്കാന്‍ സാധിച്ചുവെങ്കിലും നീതു എവിടെയോ അപ്രത്യക്ഷയാവുകയായിരുന്നു. സിനിമ സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും നിരൂപക പ്രശംസ നേടാനും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാനും സാധിച്ചിരുന്നു. എന്തേ കണ്ണനിത്ര കറുപ്പ് നിറം എന്ന പാട്ട് ഇന്നും മലയാളികളുടെ നാവില്‍ എത്തുന്ന ഗാനമാണ്. അപ്പോഴെല്ലാം ഈ നടിയേയും ആരും ഓര്‍ക്കാതിരിക്കില്ല.

അതേസമയം, മലയാളത്തില്‍ പിന്നീട് അഭിനയിച്ചില്ല എന്നേയുള്ളൂ നീതു. പകരം കന്നട സിനിമകളിലും, സീരിയലുകളിലും എല്ലാം നിറ സാന്നിധ്യമായിരുന്നു നീതു ഷെട്ടി. നാല്‍പ്പതോളം ചിത്രങ്ങള്‍ ഇതുവരെ അഭിനയിച്ചതില്‍ ഫോട്ടോഗ്രാഫര്‍ മാത്രമാണ് മലയാള ചിത്രമായി ഉള്ളത്. ബാക്കിയെല്ലാം കന്നഡയും മൂന്നെണ്ണം തുളു സിനിമയുമാണ്. നീതുവിനെ തേടി മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എത്തിയിട്ടുണ്ട്. കൊട്ടി ചെന്നൈയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നീതുവിനെ തേടിയെത്തുന്നത്.

സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും നീതു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായിരുന്നു നീതു. കന്നട ബിഗ് ബോസിന്റെ സീസണ്‍ 2 യിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന നീതു സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചാറ്റ് കോര്‍ണര്‍, കിച്ചണ്‍ ദര്‍ബാര്‍, ബെംഗലൂരു ബെന്നെ ദോസ് തുടങ്ങി ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു.

എന്നാല്‍ പിന്നീട് നീതു എല്ലാത്തില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. അതേസമയം ശരീരഭാരം പെട്ടെന്ന് കൂടിയതിന്റെ പേരില്‍ നിരന്തരം ബോഡി ഷെയ്മിംഗും നേരിടേണ്ടി വന്നിട്ടുണ്ട് നീതുവിന്. ഇതേക്കുറിച്ച് നീതു തന്നെ പലപ്പോഴും തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തില്‍ ഇപ്പോള്‍ പണ്ടത്തേത് പോലെ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നീതു. നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തിരിച്ചുവരാന്‍ ഒരുക്കമാണെന്നാണ് നീതു പറയുന്നത്. അതിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Read more topics: # നീതു ഷെട്ടി
mohanlal heroine in photographer neethu shetty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക