Latest News

ഹെലികോപ്റ്ററിനുള്ളിലിരുന്ന് ആകാശകാഴ്ച്ച പകര്‍ത്തി മോഹന്‍ലാല്‍; സഹയാത്രികനായി ആന്റണി പെരുമ്പാവൂരും; സോഷ്യല്‍മീഡിയയുടെ മനംനിറച്ച് സെല്‍ഫീ വീഡിയോ

Malayalilife
ഹെലികോപ്റ്ററിനുള്ളിലിരുന്ന് ആകാശകാഴ്ച്ച പകര്‍ത്തി മോഹന്‍ലാല്‍; സഹയാത്രികനായി ആന്റണി പെരുമ്പാവൂരും; സോഷ്യല്‍മീഡിയയുടെ മനംനിറച്ച് സെല്‍ഫീ വീഡിയോ

ഹെലികോപ്റ്ററില്‍ നിന്നുള്ള സെല്‍ഫി വിഡിയോ പങ്കുവച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. ആന്റണി പെരുമ്പാവൂരിനൊപ്പമുള്ളതാണ് വിഡിയോ. താരം തന്നെയാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. ഹെലികോപ്റ്ററിന്റെ ഉള്‍ഭാ?ഗവും മനോഹരമായ ആകാശക്കാഴ്ചയുമെല്ലാം വിഡിയോയിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് വിഡിയോ പങ്കുവച്ചത്.

ഹെലികോപ്റ്ററില്‍ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും സഞ്ചരിക്കുന്നു. ആന്റണി പെരുമ്പാവൂര്‍ അറിയാതെ അദ്ദേഹത്തിന്റെയും, ആകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോഴുള്ള കാഴ്ചയും സ്വന്തം ഫോണില്‍ എടുത്ത് ചിരിക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം.

ഇത്ര സിംപിളായിരുന്നോ ലാലേട്ടന്‍, എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകര്‍ വീഡിയോ ഏറ്റെടുക്കുന്നത്. 'കുട്ടിക്കളി മാറാത്ത നമ്മുടെ ലാലേട്ടന്‍' എന്ന് പറഞ്ഞാണ് ആരാധകര്‍ കമന്റുകള്‍. ഇങ്ങനെ ഇപ്പോഴും ലാലേട്ടന്റെ കൂടെ തന്നെ ഉണ്ടാവാന്‍ കഴിയുന്ന ആന്റണി പെരുമ്പാവൂര്‍ ശരിക്കും ഭാഗ്യവാനാണ് എന്ന് സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റായ വികാസ് വികെ പറയുന്നു.എങ്ങോട്ടേക്കാണ് യാത്ര ,എമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

വിത്ത് മോഹന്‍ലാല്‍ സര്‍ എന്ന് പറഞ്ഞാണ് ആന്റണി പെരുമ്പാവൂര്‍ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
 

mohanlal helicopter selfie video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES