നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ നര്‍ത്തകിയാണ് മേതില്‍ ദേവിക. സിനിമകളില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നിട്ടും നൃത്തത്തിലേക്കാണ് മേതില്‍ ദേവിക ശ്രദ്ധ നല്‍കിയത്. നടനും എംഎല്‍എയുമായി മുകേഷുമായുള്ള മേതില്‍ ദേവികയുടെ വിവാഹം ഏറെ ചര്‍ച്ചയായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ രണ്ട് പേര്‍ക്കുമിടയില്‍ അസ്വാരസ്യമുണ്ടാവുകയും 2021 ല്‍ വേര്‍പിരിയുകയും ചെയ്തു.
മേതില്‍ ദേവിക നായികയാകുന്ന 'കഥ ഇന്നുവരെ' സെപ്റ്റംബര്‍ 20ന് റിലീസ് ആവുകയാണ്. ആദ്യ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് മേതില്‍ ദേവിക ഇപ്പോള്‍. ഇതിനിടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ദേവിക. മുകേഷുമായുള്ള ബന്ധം അബദ്ധമായി തോന്നിയിട്ടില്ല, അദ്ദേഹത്തിന്റെ വീട്ടുകാരാണ് വിഷമിപ്പിച്ചത് എന്നാണ് നടി പറയുന്നത്.
എന്നെ സംബന്ധിച്ച് മുകേഷേട്ടന്റെ വീട്ടില്‍ നിന്ന് ചില വിഷമങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെയോ അമ്മയോ കുഞ്ഞമ്മയോ ഒന്നും കാരണമല്ല. അവരൊക്കെ വളരെ നല്ല ആള്‍ക്കാരാണ്. പക്ഷെ ആ കുടുംബത്തിലെ മറ്റ് സ്ത്രീകള്‍, അദ്ദേഹത്തിന്റെ സഹോദരിമാരില്‍ നിന്ന് സപ്പോര്‍ട്ടും കിട്ടിയില്ല. അത് എനിക്ക് വളരെ വിഷമമായി. എനിക്ക് അവരോട് ദേഷ്യമൊന്നും ഇല്ല.
ഭയങ്കര സങ്കടമാണ്. പറയുമ്പോള്‍ അവര്‍ വലിയ ഫെമിനിസം സംസാരിക്കുന്നവരാണ്. എന്നെ പൂര്‍ണമായും അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്തു. ചില സമയത്ത് ആ സഹോദരിമാരില്‍ ഒരാള്‍ എന്നെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തു. അന്ന് ഞാനൊരു തീരുമാനം എടുത്തു. എന്റെ ജീവിതത്തില്‍ ഇനി വേറൊരാള്‍ കാരണം ഞാന്‍ സങ്കടപ്പെടരുതെന്ന്.
അത് അവരുടെ പ്രശ്നമാണ്, എന്റേതല്ല. എന്റെ അവസ്ഥ കാണുമ്പോള്‍ ചിരി തോന്നുകയാണെങ്കില്‍ അത് അവരുടെ പ്രശ്നം. എനിക്ക് മുകേഷേട്ടനല്ല പ്രശ്നം. നമ്മുടെ സമൂഹത്തിലെ പ്രശ്നമാണിത്. ഇത് എന്റെ മനസില്‍ കിടപ്പുണ്ട്. ഇത്രയും ഫെമിനിസത്തെ കുറിച്ച് പറയുമ്പോള്‍ അത് ആള്‍ക്കാര്‍ ആദ്യം പ്രാക്ടീസ് ചെയ്യേണ്ടത് വീട്ടിനകത്താണ്.
മാധവം വീട്ടില്‍ അദ്ദേഹം വരാറുണ്ട്. അത് ആര്‍ട്ട് ഹൗസാണ്. എന്റെ സ്റ്റുഡന്റ്സും അവിടെ വന്ന് താമസിക്കാറുണ്ട്. വീടിനേക്കാളും അവിടെ ഒരുപാട് കലാപരമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അവിടെ നമ്മള്‍ ദേഷ്യ പ്രകടനമൊന്നും കാണിക്കേണ്ട ആവശ്യമില്ല. ഭാര്യയെന്ന നിലയിലുള്ള സ്ഥാനം ഒഴിഞ്ഞു. പിന്നെ ദേഷ്യം കാണിക്കേണ്ട കാര്യമില്ല എന്നാണ് മേതില്‍ ദേവിക പ്രതികരിച്ചത്.
ഭാര്യയെന്ന നിലയിലുള്ള സ്ഥാനം ഒഴിഞ്ഞു. പിന്നെ ദേഷ്യം കാണിക്കേണ്ട കാര്യമില്ല. സുഹൃത്തെന്ന നിലയില്‍ ഇപ്പോള്‍ തനിക്ക് അഭിപ്രായം വ്യക്തമായി പറയാന്‍ കഴിയുന്നുണ്ടെന്നും മേതില്‍ ദേവിക വ്യക്തമാക്കി. ഒരു വ്യക്തിയുമായി പിരിഞ്ഞാല്‍ അവരെ എപ്പോഴും വ്യക്തിഹത്യ ചെയ്യേണ്ട കാര്യമില്ല. വിവാഹം ചെയ്‌തെന്ന് കരുതി എപ്പോഴും പ്രതിരോധിക്കേണ്ട കാര്യവുമില്ലെന്നും മേതില്‍ ദേവിക വ്യക്തമാക്കി.