മമ്മൂട്ടിയുടെ നായികയാവാനുള്ള ക്ഷണം നിരസിച്ച് മേതില്‍ ദേവിക.. കാരണമിത്..!!

Malayalilife
മമ്മൂട്ടിയുടെ നായികയാവാനുള്ള ക്ഷണം നിരസിച്ച് മേതില്‍ ദേവിക.. കാരണമിത്..!!

 

പ്രശസ്ത നര്‍ത്തകിയായിരുന്ന മേതില്‍ ദേവിക നടന്‍ മുകേഷിനെ വിവാഹം കഴിച്ചതോടെയാണ് മലയാളി പ്രേക്ഷകര്‍ താരത്തെ കൂടുതല്‍ അറിഞ്ഞത്. എന്നാല്‍ നടനുമായുള്ള വിവാഹമോചന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ദേവിക പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയായിരുന്നു. മികച്ച വ്യക്തിത്വത്തിനും പെരുമാറ്റത്തിനും ഉടമയാണ് മേതില്‍ ദേവിക. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ലത് മാത്രമാണ് ഇവരെ കുറിച്ച് പറയാനുളളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മേതില്‍ ദേവികയെ കുറിച്ച് ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയുടെ വാക്കുകളാണ്.

സഫാരി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ദേവികയെ കുറിച്ച് പറയുന്നത്. മേതില്‍ ദേവികയുടെ നൃത്തത്തിന്റെ പവറിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഒപ്പം സിനിമയിലേയ്ക്ക് വിളിച്ചതിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഓഫര്‍ സ്വീകരിച്ചിരുന്നില്ല. ഷിബു ചക്രവര്‍ത്തിയുടെ അടുത്ത സുഹൃത്താണ് മേതില്‍ ദേവിക.

കൈരളി സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍വാര്‍ ഷോയില്‍ ഒരു ജഡ്ജായി വന്നത് മേതില്‍ ദേവികയായിരുന്നു. അതിന് മുന്‍പ് തന്നെ ദേവിക പ്രശസ്തയായിരുന്നു. എന്നാല്‍ ആ ഷോയിലൂടെയാണ് ദേവികയെ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ കാണുന്നത്. അന്ന് ആ പരിപാടിയില്‍ വെച്ച് ജി വേണുഗോപാല്‍ പാടിയ ''ചന്ദനമണിവാതില്‍ പാതി ചാരി''... എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവട് വെച്ചിരുന്നു.

ഈ നൃത്തം കണ്ടതിന് ശേഷം നിര്‍മ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു സിനിമയ്ക്കായി സമീപിച്ചത്. എന്നാല്‍ ആ ഓഫര്‍ മേതില്‍ സ്വീകരിച്ചില്ല. ആ സംഭവത്തെ കുറിച്ച അദ്ദേഹം പറയുന്നത് ഇങ്ങനെ... ''തന്നോട് ഒരിക്കല്‍ ആന്റോ ജോസഫ് ഫോണ്‍ വിളിച്ച് മേതില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചു. ഒരു പക്ഷെ മമ്മൂട്ടി പറഞ്ഞിട്ടാവും അദ്ദേഹം ചോദിച്ചത്. എന്നാല്‍ ഇതൊന്നും ആന്റോ പറഞ്ഞില്ല. സിനിമയില്‍ നായിക വേഷത്തിലേയ്ക്കായിരുന്നു മേതിലിനെ സമീപിച്ചത്. തന്നോട് ഒന്ന് ചോദിക്കാനും പറഞ്ഞു. ആന്റോയുടെ ആവശ്യ പ്രകാരം മേതിലിനോട് പറഞ്ഞു. താല്‍പര്യമില്ലയെന്നായിരുന്നു മറുപടി. കാരണം മേതിലിന്റെ മേഖലയെന്താണെന്നും അതില്‍ മേതില്‍ എത്രമാത്രം മുഴുകിയിരിക്കുന്നുവെന്നും ഇവര്‍ക്ക് കൃത്യമായി അറിയാം. അതാണ് അവരുടെ ശക്തി. നൃത്തവുമായി ബന്ധപ്പെട്ട എന്ത് സംശയം വന്നാലും ഞാന്‍ ആദ്യം വിളിക്കുന്നത് മേതിലിനെയാണെന്നും ഷിബു ചക്രവര്‍ത്തി പറയുന്നുണ്ട്.

Read more topics: # methil devika
methil devika mammootti movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES