നടി മീരാ നന്ദന്‍ വിവാഹിതയായി. ശനിയാഴ്ച ഗുരുവായൂരമ്പലത്തില്‍ വച്ചാണ് മീരയും ശ്രീജുവും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസ നേരുന്നത്.
ലണ്ടനില്‍ അക്കൗണ്ടായ ശ്രീജുവാണ് വരന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദന്‍. ചുരുക്കം സിനിമകളിലൂടെ ആരാധകരുടെ പ്രിയ താരമായ നടിയുടെ മെഹന്തിയടക്കമുളള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വൈറലായിരുന്നു.
താരസുന്ദരിമാരായ നസ്രിയ നസിം , സ്രിന്ധ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്, സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും മെഹന്തി ചടങ്ങില്‍ പങ്കെടുത്തു. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് ഇരുവരും തമ്മിലുളള വിവാഹനിശ്ചയം നടന്നത്.
തിരുവനന്തപുരം ഇടവ സമശ്രീയില്‍ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. എളമക്കര മുല്ലയില്‍ നന്ദകുമാറിന്റെയും മായ നന്ദകുമാറിന്റെയും മകളാണ് മീര. അവതാരികയായാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. പുതിയമുഖം, കറന്‍സി, സ്വപ്നസഞ്ചാരി, സീനിയേഴ്‌സ്, മല്ലുസിംഗ് തുടങ്ങിയവയാണ് മീരാനന്ദന്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍