മുകേഷിനെതിരെയുള്ള മീ ടു ക്യാമ്പെയിനില്‍ പ്രതികരണവുമായി ഭാര്യ മേതില്‍ ദേവിക. താന്‍ മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു. ഭാര്യ എന്ന നിലയില്‍ തനിക്ക് ആശങ്കയില്ല. അതേസമയം പുരുഷന്മാര്‍ക്ക് പ്രലോഭനകരമായ സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്കെതിരെയും മീ ടൂ ക്യാമ്പെയിന്‍ ആവശ്യമാണെന്നും അവര്‍ ന്യൂസ് 18 ചാനലിന്റെ പരിപാടിയില്‍ പറഞ്ഞു. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണമുന്നയിച്ചത്. 19 വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടി ഷൂട്ടിങ്ങിനിടെയാണ് മുകേഷില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതായി ടെസ് ആരോപിച്ചത്.
മീ ടു ക്യാമ്പെയിന്‍ വന്നത് വളരെ നന്നായി. സ്ത്രീകള്‍ക്ക് തുറന്നു സംസാരിക്കാന്‍ അതൊരു അവസരമാണ്. വ്യക്തിപരമായി ആ ക്യാമ്പെയിന് എല്ലാ പിന്തുണയും നല്‍കുന്നു.മുകേഷിനെതിരെയുള്ള മീ ടു ക്യാമ്പെയില്‍ കാണുമ്പോള്‍ ഒരു സ്ത്രീയെന്ന് നിലയില്‍ അയ്യോ എന്നൊരു വിഷമമൊക്കെ തോന്നും... ഭാര്യ എന്ന രീതിയില്‍ പ്രതികരിക്കുമ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല. മുകേഷേട്ടന്‍ എന്നോട് തീര്‍ത്തും പറഞ്ഞത് എനിക്ക് ഓര്‍മയില്ലാ എന്നാണ്... എന്നോടങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം. അതിലൊരു യുക്തിയും കാണുന്നുണ്ട്..പലയിടത്തും. എന്തായാലും അദ്ദേഹം അതീവദുഃഖിതനാണ്. ആന്‍ഡ് ഹീ ഈസ് വെരി സോറി. എന്താ പറയുക..അദ്ദേഹത്തിന്റെ പെങ്ങന്മാരും മരുമക്കളുമെല്ലാം അതിശക്തമായ വിമന്‍സ് ആക്ടിവിസത്തിന്റെ ആള്‍ക്കാരാണ്. ഹീ ഈസ് വെരി മച്ച് ഇന്‍ ഫേവര്‍ ഓഫ് മീ ടു ക്യാമ്പെയിന്‍.
ഞാനൊരു സ്ത്രീ എന്ന നിലയില്‍ എനിക്കാണെങ്കിലും പറയാന്‍ ഒരുപാടുണ്ട്. മീ ടു ക്യാമ്പെയിനിങ്ങിന്റെ ഭാഗമായി എനിക്ക് വന്ന കുറെ അനുഭവങ്ങളുണ്ട്. അങ്ങനെ വലിയ ദുരന്തമൊന്നുമില്ല. നമ്മള്‍ അതിനൊക്കെ മുമ്പ് അവിടെ നിന്നൊക്കെ മാറി നില്‍ക്കും. അന്നേ ഞാന്‍ ആലോചിട്ടുണ്ട്..നമ്മള്‍ മാറിക്കഴിഞ്ഞാല്‍ അതൊരു ഇഷ്യുവല്ല.പിന്നെ ഇപ്പോ..ഐ വുഡിന്റ് സേ.അതില്‍ കുറേ പേരുകാണും. എനിക്ക് തോന്നുന്നു..എല്ലാ പ്രൊഫഷനിലുമുള്ള ആള്‍ക്കാരും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ. അതുപറഞ്ഞാല്‍ അവരുടെ ഫാമിലി സെന്റിമെന്റിനെ ബാധിക്കും. എല്ലാവരും എന്നെ പോലെയാവണമെന്നില്ല. എനിക്ക് ചുറ്റും സ്വാമി വിവേകാനന്ദന്മാരെയൊന്നും ഞാന്‍ കാണുന്നില്ല..പുരുഷനായാലും സ്ത്രീയായാലും.
ഉദാഹരണം പറഞ്ഞാല്‍, മുകേഷേട്ടന്റെ തന്റെ മൊബൈല്‍ മെസേജസ് ഞാന്‍ കൈകാര്യം ചെയ്തപ്പോള്‍ ചില സ്ത്രീകള്‍ വളരെ പ്രലോഭനപരമായ മെസേജസ് അയയ്ക്കുന്നത് കണ്ടു. അത് പലപ്പോഴും ഞാനോ മുകേഷേട്ടനോ ബ്ലോക്ക് ചെയ്യാറുണ്ട്. അത് ഒരു വൈഫ് എന്ന നിലയില്‍ മറ്റു സ്ത്രീകള്‍ ചെയ്യുന്ന ഹരാസ്മെന്റാണ്. അതിനൊരു ക്യാമ്പെയിനിങ്ങൊന്നുമില്ലേ?
ഇവിടെ സ്ത്രീയായാലും പുരുഷനായാലും മനസ്സിലാക്കേണ്ടത്..ഇവിടെ ഓരോ കോഡ് ഓഫ് കണ്ടക്റ്റുണ്ട്. ഒരു മാരീഡ് മാനോട് കാട്ടേണ്ട മര്യാദയുണ്ട്. അതുപോലെ വിവാഹിതനായ ഒരാള്‍ സ്ത്രീയോട് കാണിക്കേണ്ട മര്യാദയുണ്ട്. മീ ടു ക്യാമ്പെയിനിങ്ങൊക്കെ ഒരു മനോഹരമായ കണ്‍സപ്റ്റാണ്. പക്ഷേ അത് കുറേ കുടി കോണ്ടക്സച്വല്‍ ആകാമെന്ന് തോന്നുന്നു. അതേസമയം ആ സ്ത്രീക്ക് അത് പറയാനുള്ള എല്ലാ അവകാശവും ഉണ്ട്. പക്ഷേ എന്റെ ഭര്‍ത്താവിന്റെ നിലപാട് എന്നുപറഞ്ഞാല്‍ അദ്ദേഹം മീ ടു ക്യാമ്പെയിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ്.
ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്കറിയാം എന്തുസംഭവിച്ചിരിക്കാം..എന്തുംസംഭവിച്ചിരിക്കാം..എന്ന്.. പക്ഷേ വ്യക്തികള്‍ മാറുന്നുണ്ട്. ഇന്ന് ആലോചിക്കുമ്പോള്‍ അതൊരു ഹരാസ്മെന്റ് ആയി തോന്നാം. അന്ന് അതൊരു ഹരാസ്മെന്റ് ആയിരിക്കില്ല. ഇന്നത്തെ കോണ്ടക്സ്റ്റില്‍ അതൊരു അബ്യൂസ് ആവാം. അതുകൊണ്ട് അന്നത്തെ വ്യക്തിയെ ഞാന്‍ ഇതില്‍ കൊണ്ടുവന്നാല്‍ വ്യക്തികള്‍ മാറിക്കഴിഞ്ഞു. പീപ്പിള്‍ ചെയ്ഞ്ച്. സോ ഗിവ് ഓപ്പര്‍ച്യൂണിറ്റി പോര്‍ പീപ്പിള്‍ ടു ചെയ്ഞ്ച്. അവരും റീസണിബിള്‍ ആയ കാര്യമാണ് പറഞ്ഞത്. അതിനെ ഞാന്‍ ചോദ്യം ചെയ്യില്ല. പക്ഷേ ഞാനാണെങ്കില്‍ ഇങ്ങനെയാവും പ്രതികരിക്കുക.'