ആദ്യ മൂന്ന് ചിത്രങ്ങളും ഹിറ്റാക്കിയ മലയാളത്തിന്റെ ഭാഗ്യനായികയാണ് ഐശ്വര്യ ലക്ഷ്മി. എന്നാല്‍ പോലും മായാനദിയിലെ അപര്‍ണയാണ് ഐശ്വര്യക്ക് ഏറ്റവും അധികം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. എന്നാല്‍ ചിത്രത്തില്‍ ടോവിനോയുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ഏതു തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് ആശങ്കയുണ്ടായിരുന്നെന്ന് ഐശ്വര്യ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ അതിനെക്കുറിച്ച് പറയുന്നതിങ്ങനെ:
''നല്ല പേടിയുണ്ടായിട്ടും ആഷിക്കേട്ടന്റെടുത്തും ശ്യാമേട്ടന്റെടുത്തും ദിലീഷേട്ടന്റടുത്തുമുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകള്‍. അവര്‍ ഒരിക്കലും ഇതൊരു മാര്‍ക്കറ്റിങ് ഗിമിക്കായി ഉപയോഗിക്കില്ലെന്നു ഉറപ്പുണ്ടായിരുന്നു. ഒരിക്കലും ഇത് അശ്ലീലമാകില്ല എന്നും വിശ്വാസമുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ അശ്ലീലത കാണാന്‍ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു.
എന്റെ അമ്മ ഈ സീന്‍ കണ്ടു. അച്ഛന്‍ കണ്ടു. മറ്റേതൊരു മാതാപിതാക്കളെയും പോലെ അവര്‍ക്കും വിഷമമുണ്ടായി. പക്ഷേ അവര്‍ അതു കൊണ്ടു നടക്കുകയോ അതെക്കുറിച്ചോര്‍ത്ത് കൂടുതല്‍ വേദനിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടിയാണെന്നുള്ള കാര്യം അവര്‍ക്ക് മനസ്സിലായി. മായാനദി നല്ലൊരു സിനിമയാണെന്നു അവര്‍ ഇപ്പോഴും പറയും.''ഇപ്പോള്‍ തീയ്യറ്ററുകളില്‍ നിറഞ്ഞോടുന്ന ഫഹദ് ഫാസില്‍ ചിത്രം വരത്തനിലെ നായികയാണ് ഐശ്വര്യ ലക്ഷ്മി.