മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മാര്‍ക്കോ' ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു. നിലവില്‍ ഹിന്ദി ടീസര്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ 26ന് ഹിന്ദി ടീസര്‍ റിലീസ് ചെയ്യും.
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദും ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി എത്തുന്ന മാര്‍ക്കോ 5 ഭാഷകളിലാണ് റിലീസ് ഒരുങ്ങുന്നത്.
ഹനീഫ് അദേനി ഒരുക്കുന്ന ചിത്രത്തില്‍ കലൈ കിങ്ങ്സ്റ്റണാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 'മിഖായേല്‍' സിനിമയുടെ സ്പിന്‍ ഓഫ് ആയി എത്തുന്ന 'മാര്‍ക്കോ'യുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്