സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ യാത്രക്കിടെ കുഴഞ്ഞ് വീണ് അന്തരിച്ചു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. വെള്ളം, കൂമന്‍ അടക്കം നിരവധി സിനിമകളുടെ നിര്‍മ്മാണ പങ്കാളി ആയിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ പാലക്കാട് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബസില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.
മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. വൈ എന്റര്‍ടൈന്‍മെന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയ മനു സഞ്ജിത്ത് ചന്ദ്രസേനന്റെ ചിത്രത്തിലും നിര്‍മാണ പങ്കാളിയായിരുന്നു. പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. മനു പത്മനാഭന്‍ നായരുടെ നിര്യാണത്തില്‍ സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മാതാവ് ബാദുഷ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വെള്ളം. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 2021 ല്‍ ആണ് പുറത്തിറങ്ങിയത്. നിരൂപക ശ്രദ്ധ നേടാനും ചിത്രത്തിനും ജയസൂര്യ ചെയ്ത മുരളി എന്ന കഥാപാത്രത്തിനും സാധിച്ചിരുന്നു. ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തിയ കൂമനും പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റിയ സിനിമയായിരുന്നു.