Latest News

ഫഹദ് ചിത്രങ്ങള്‍ക്ക് പ്രിയമേറെ; മണ്‍സൂണ്‍ മാംഗോസ് റീ റിലീസ് ചെയ്യാന്‍ തയ്യാറെടുത്ത് അണിയറ പ്രവര്‍ത്തകര്‍

Malayalilife
topbanner
ഫഹദ് ചിത്രങ്ങള്‍ക്ക് പ്രിയമേറെ; മണ്‍സൂണ്‍ മാംഗോസ് റീ റിലീസ് ചെയ്യാന്‍ തയ്യാറെടുത്ത് അണിയറ പ്രവര്‍ത്തകര്‍

ഫഹദ് ഫാസിലിനെ നായകനാക്കി അബി വര്‍ഗീസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. മാര്‍ച്ച് 20 ന് ചാനല്‍ ഫൈവ് റിലീസ്, സ്നേഹ റിലീസ് എന്നിവര്‍ ചേര്‍ന്ന്  ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തിക്കാന്‍ ഉളള തയ്യാറെടുപ്പിലാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായി നടന്നിരിക്കുന്നത്  അമേരിക്കയിലാണ്. കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി തെക്കേക്ക്, പ്രേമ തെക്കേക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .  ഫഹദ് ചിത്രത്തില്‍ എത്തുന്നത് സിനിമാ ഭ്രമം തലയ്ക്കു പിടിച്ച് ജോലി കളഞ്ഞ് സിനിമ പിടിക്കാനിറങ്ങിയ ദാവീദ് പള്ളിക്കല്‍ എന്ന കഥാപാത്രമായിട്ടാണ്.

ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്റണി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിരിക്കുന്നത്  ലൂക്കാസ് പ്രോച്ചിനികും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്  ജേക്സ് ബിജോയും ആണ്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രം ട്രാന്‍സ് മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ചിത്രത്തിന്റെ ഏറ്റവും മികവുള്ള ഘടകടമായി മാറ്റിയത് ഫഹദ് ഫാസിലിന്റെ അത്യുജല പ്രകടനം കൂടിയാണ്.

Read more topics: # mansoon mangoes ,# rereleasing
mansoon mangoes rereleasing

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES