ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്ത് മഞ്ജു വാര്യരും മകള്‍ മീനാക്ഷിയും. മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞതിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത.ദിലീപിനൊപ്പം മീനാക്ഷി പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല. 1998 ലാണ് ദിലീപും മഞ്ജുവും വിവാഹിതരാകുന്നത്.2014 ലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്...
പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിച്ചപ്പോഴുംവിവാഹത്തിനും മീനാക്ഷി അച്ഛന് പൂര്‍ണ പിന്തുണ നല്‍കി. കാവ്യയില്‍ മഹാലക്ഷ്മി എന്നൊരു മകള്‍ കൂടി ദിലീപിനുണ്ട്. അച്ഛന്റെ രണ്ടാം ഭാര്യയായല്ല സുഹൃത്തുക്കളെപ്പോലെയാണ് മീനാക്ഷിയും കാവ്യയും കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ചെന്നൈയില്‍ നടന്ന ബിരുദദാന ചടങ്ങ് കാണാന്‍ ദിലീപും കാവ്യയും എത്തിയിരുന്നു. മഞ്ജു കൂടി വേണമായിരുന്നുവെന്നാണ് ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങള്‍ മീനാക്ഷി പങ്കിട്ടപ്പോള്‍ പ്രത്യക്ഷപ്പെട്ട ഒട്ടുമിക്ക കമന്റുകളും.
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മീനാക്ഷിയുടെ നൃത്ത വീഡിയോകള്‍ ഇടയ്ക്കിടെ വൈറലാകാറുണ്ട്. മഞ്ജുവും മീനൂട്ടിയും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്ത് തുടങ്ങിയെന്ന വാര്‍ത്ത ആരാധകര്‍ക്കും സന്തോഷം പകര്‍ന്നിട്ടുണ്ട്. അമ്മാവന്‍ മധു വാര്യര്‍ നേരത്തെ മുതല്‍ മീനാക്ഷിയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് സ്‌നേഹം അറിയിക്കാറുണ്ട്.