Latest News

മഞ്ജു വാരിയര്‍ നായികയായി എത്തുന്ന മോളിവുഡിലെ ഫൗണ്ട് ഫൂട്ടേജ് ചിത്രം 'ഫൂട്ടേജിന്റെ ' പുതു പോസ്റ്റര്‍ പുറത്ത്; ചിത്രം ഓഗസ്റ്റ് 2 ഇനു തീയേറ്ററുകളില്‍

Malayalilife
topbanner
മഞ്ജു വാരിയര്‍ നായികയായി എത്തുന്ന മോളിവുഡിലെ ഫൗണ്ട് ഫൂട്ടേജ് ചിത്രം 'ഫൂട്ടേജിന്റെ ' പുതു പോസ്റ്റര്‍ പുറത്ത്; ചിത്രം ഓഗസ്റ്റ് 2 ഇനു തീയേറ്ററുകളില്‍

ലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയര്‍ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന, എഡിറ്റര്‍ ആയ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്ത പുതു ചിത്രമായ 'ഫൂട്ടേജിന്റെ ' ഏറ്റവും പുതിയ പോസ്റ്റര്‍ ആണ് റിലീസ് ആയത്. ഇതുവരെ മായാളത്തില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈന്‍ ക്വാളിറ്റി ആണ് ഫൂട്ടേജ് പോസ്റ്റര്‍ ഇപ്രാവിശ്യം കാഴ്ചവെച്ചിരിക്കുന്നത്. 

കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ നമുക്ക് പരിചിതനും പ്രിയങ്കരനുമായ സൈജുവിന്റെ ഡയറക്ഷണല്‍ ഡെബുടില്‍ പ്രേക്ഷകര്‍ക്കു ഏറെ പ്രതീക്ഷകളുണ്ട്. ഏറെ കാത്തിരിപ്പിനോടുവില്‍ ഈ ഓഗസ്റ്റ് 2 ഇനു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രകാട്ട്  ഫിലംസ് ആണ്.  മഞ്ജു വാരിയര്‍ക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി ഒരുങ്ങുന്നത് നായര്‍ വിശാഖ്, ഗായത്രി അശോക് തുടങ്ങിയവരാണ് .

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കോ പ്രൊഡ്യൂസര്‍- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-രോഹിത് കൃഷ്ണന്‍, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്സ് - മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്നിവേശ്,സൗണ്ട് ഡിസൈന്‍-നിക്സണ്‍ ജോര്‍ജ്, സൗണ്ട് മിക്സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്‌സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍ രാജാജി, ജിതിന്‍ ജൂഡി, പി ആര്‍ ഒ - എ.എസ് ദിനേശ്, ശബരി.

manju warrier footage poster

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES