Latest News

മനീഷ് നാരായണന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ ജോയ്ന്‍ ചെയ്ത് നയന്‍താര; മമ്മൂട്ടിക്കൊപ്പം വിശേഷം പറഞ്ഞ് നില്ക്കുന്ന നടിയുടെ വീഡിയോ വൈറല്‍; മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രത്തിലേക്ക് തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറും

Malayalilife
മനീഷ് നാരായണന്‍ ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ ജോയ്ന്‍ ചെയ്ത് നയന്‍താര; മമ്മൂട്ടിക്കൊപ്പം വിശേഷം പറഞ്ഞ് നില്ക്കുന്ന നടിയുടെ വീഡിയോ വൈറല്‍; മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രത്തിലേക്ക് തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറും

ര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്ത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് നയന്‍ വീണ്ടും മലയാളത്തിലെത്തുന്നത്. അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ 'ഗോള്‍ഡ്' ആണ് നയന്‍താരയുടേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രം. 9 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്.

നയന്‍താര ഷൂട്ടിംഗിന് ജോയിന്‍ ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം നയന്‍താര സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.9 വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ല്‍ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്....

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ നാലാമത്തെ ഷെഡ്യൂള്‍ ആണ് കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്നത്. നടി രേവതി ഉള്‍പ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയിലാണ്. പിന്നീട് ഷാര്‍ജ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് നാലാമത്തെ ഷെഡ്യൂളിനായി ടീം വീണ്ടും ശ്രീലങ്കയിലെത്തി.

അടുത്ത ഷെഡ്യൂള്‍ ഡല്‍ഹിയില്‍ ആംരഭിക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, രേവതി ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങളാണ് ഡല്‍ഹിയില്‍ ചിത്രീകരിക്കുക. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.

ബോളിവുഡിലെ പ്രശസ്ത ഛായാ?ഗ്രഹകന്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോ ഡയറക്ടര്‍: ലിനു ആന്റണി, അസോ ഡയറക്ടര്‍: ഫാന്റം പ്രവീണ്‍.

 

mammooty mohanlal movie with nayanthara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES