Latest News

ബോക്സ് ഓഫീസ് ഹിറ്റായിരുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

Malayalilife
 ബോക്സ് ഓഫീസ് ഹിറ്റായിരുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു


ബോക്സ് ഓഫീസ് ഹിറ്റായിരുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് ഈ ചിത്രവുമായെത്തുന്നത്. വില്ലന്‍മാരായ ഒരു കൂട്ടം ആളുകളെ അടിച്ചു വീഴ്ത്തി കുന്നുകൂട്ടി, കൈയില്‍ ആയുധവുമായി അവരുടെ മുകളില്‍ കയറി പുറം തിരിഞ്ഞു നില്‍ക്കുന്ന മാസ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ തന്നെയാണ് രചയിതാവ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. ഛായാഗ്രഹണം ഷാജികുമാര്‍. സംഗീതം ഗോപി സുന്ദര്‍. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, ജയ്, നെടുമുടി വേണു, അനുശ്രീ, ഷമ്നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി വിജയരാഘവന്‍, അന്ന രേഷ്മ രാജന്‍, മഹിമാ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വിഷു റിലീസ് ആയാണ് ചിത്രമെത്തുക. 

മമ്മൂട്ടി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം എത്തുന്ന ചിത്രം മമ്മൂട്ടിയുടെ 9 ഇയര്‍ ചാലഞ്ച് ആണെന്നാണ് ആരാധകര്‍ പറയുന്നത്. വന്‍ബോക്‌സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. 

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്‌സ് ഗ്രാഫിക്‌സ് വിദഗ്ദ്ധര്‍ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. ഒരേ സമയം മലയാളം, തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും.

mammooty-madhuraraja-first-look-poster-out

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES