Latest News

അഭിനയിക്കാന്‍ തുടങ്ങിയിട്ട് 38 വര്‍ഷം; ഇതാണെന്റെ രാഷ്ട്രീയമെന്നും വേറെ രാഷ്ട്രീയത്തില്‍ ചേരാനുദ്ദേശിക്കുന്നില്ലെന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി

Malayalilife
  അഭിനയിക്കാന്‍ തുടങ്ങിയിട്ട് 38 വര്‍ഷം; ഇതാണെന്റെ രാഷ്ട്രീയമെന്നും വേറെ രാഷ്ട്രീയത്തില്‍ ചേരാനുദ്ദേശിക്കുന്നില്ലെന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മനസ്സ് തുറന്ന് ഒടുവില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി നായകനായി എത്തുന്ന യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സുതുറന്നത്.38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു തെലുങ്കു സിനിമ ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നി. ഞാന്‍ വൈ.എസ്.ആറിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. തിരക്കഥ വായിച്ചു, അതിനനുസരിച്ച് അഭിനയിച്ചു. വൈ.എസ്.ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അതില്‍ അല്‍പ്പം ഭാവനയുമുണ്ട്. വൈ.എസ്.ആറിനെ അവതരിപ്പിക്കാന്‍ ഞാന്‍ വലിയ ഗവേഷണമൊന്നും നടത്തിയില്ല. ഭാഷ വ്യത്യസ്തമായിരിക്കാം എന്നാല്‍ മനുഷ്യരുടെ വികാരം എല്ലായിടത്തും ഒരുപോലെയാണ് എന്നും മമ്മൂട്ടി പറയുന്നു

ഫെബ്രുവരി 8 ന് പുറത്തിറങ്ങുന്ന യാത്ര, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. സുഹാസിനി മണിരത്‌നം, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. തെലുങ്കു രാഷ്ട്രീയത്തിലെ അനശ്വര പ്രതിഭയായ വൈ.എസ്.ആറിനുള്ള ശ്രദ്ധാഞ്ജലിയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു

mammootty-opinion-about-political-entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES