അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ ഒരുങ്ങി തമിഴില്‍ മൂന്നു സംവിധായകരാണ് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകരായ എഎല്‍ വിജയ്, ഭാരതിരാജ, പ്രിയദര്‍ശിനി തുടങ്ങിയവരാണ് തലൈവിയുടെ സിനിമ ചിത്രീകരിക്കാന്‍ ഒരുങ്ങുന്നത്. ജയലളിതയുടെ ജീവിതമെന്ന് പറയുമ്പോള്‍ അത് എംജിആറിന്റെ കൂടെ ജീവിതമാണ്. എഎല്‍ വിജയുടെ ചിത്രത്തില്‍ എംജിആര്‍ ആകാന്‍ മമ്മൂട്ടി തയ്യാറെടുക്കുമ്പോള്‍ ഭാരതിരാജയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് എത്തുകയെന്നാണ് പുറത്തുവരുന്ന പുതിയ വാര്ത്തകള്‍.
അമ്മപുരട്ചി തലൈവി എന്ന് പേരിട്ടിരിക്കുന്ന ജയലളിതാ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ഭാരതിരാജ. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിനെയാണ് ഈ ചിത്രത്തിലേക്ക് നായകനായി പരിഗണിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അനുഷ്‌ക ഷെട്ടി, ഐശ്വര്യ റായി എന്നിവരെയാണ് ജയലളിതയുടെ കഥാപാത്രത്തിലേക്ക് ഭാരതി രാജ പരിഗണിക്കുന്നത്.
അതേസയമം എഎല്‍ വിജയിയാണ് താന്‍ ജയലളിതയുടെ ജീവിതം സിനിമയാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. നയന്‍താരയേയും വിദ്യ ബാലനേയുമാണ് ജയലളിതയാക്കാന്‍ സംവിധായകന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മുമ്പ് എംജിആറിന്റെ വേഷം ഇരുവറില്‍ അവതരിപ്പിക്കാനായി മണിരത്‌നം ആദ്യം സമീപിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. തിരക്ക് കാരണം അദ്ദേഹത്തിന് ആ വേഷം സ്വീകരിക്കാനായിരുന്നില്ല. മോഹന്‍ലാലായിരുന്നു ഇരുവറില്‍ മമ്മൂട്ടിക്കായി കരുതിവെച്ച കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ കഥാപാത്രം സിനിമാചരിത്രത്തിലെ തന്നെ അടയാളമായി മാറുന്ന ഒന്നായിരുന്നു. അന്ന് എംജിആറിന്റെ വേഷം നഷ്ടപെട്ടത് ഇന്നും തന്നെ അലട്ടുന്നുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഈ വാര്‍ത്ത് ഇപ്പോഴേ ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.