Latest News

മോഹന്‍ലാലിന്റെ ഒടിയനില്‍ മമ്മുട്ടിയും എത്തുന്നു; ചിത്രത്തിന്റെ നരേഷന്‍ എത്തുന്നത് ആ ഗംഭീര ശബ്ദത്തില്‍ !

Malayalilife
മോഹന്‍ലാലിന്റെ ഒടിയനില്‍ മമ്മുട്ടിയും എത്തുന്നു; ചിത്രത്തിന്റെ നരേഷന്‍ എത്തുന്നത് ആ ഗംഭീര ശബ്ദത്തില്‍ !


മോഹന്‍ലാല്‍ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ഇപ്പോഴിതാ ഏവരേയും ഞെട്ടിച്ചു കൊണ്ട്  ഒടിയന്റെ സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഹന്‍ലാലിന്റെ ഒടിയനില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ഉണ്ട്. മമ്മൂട്ടിയുടെ മാസ്മരിക ശബ്ദത്തോടുകൂടി ഒടിയന്‍ പൂര്‍ത്തിയായി എന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയുമായുള്ള ചിത്രത്തോട് കൂടിയായിരുന്നു പോസ്റ്റ്. ഇത് ഒടിയന് മേലുള്ള പ്രതീക്ഷകള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്

'നന്ദി മമ്മൂക്ക. ഇതൊരു സ്വപ്ന യാഥാര്‍ത്ഥ്യ നിമിഷമാണ്. അങ്ങയുടെ മാസ്മരിക ശബ്ദത്തോടുകൂടി എന്റെ ഒടിയന്‍ പൂര്‍ത്തിയായിരിക്കുന്നു' ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ മലയാളത്തില്‍ ചരിത്രം കുറിക്കുന്ന സിനിമയായിരിക്കുമെന്നുള്ള പ്രതീക്ഷകളിലാണ് മലയാള സിനിമ ആസ്വാദകര്‍. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ചു വാര്യരാണ് നായിക.

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക. റിലീസിംഗ് തിയതി അടുക്കും തോറും ആരാധകരുടെ ആകാംക്ഷയും പ്രതീക്ഷകളും വാനോളം ഉയരുകയാണ്. ഇപ്പോഴിതാ ആരാധകരെ ത്രസിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരികയാണ

നേരത്തെ മോഹന്‍ലാലിന്റെ '1971 ബിയോണ്ട് ബോര്‍ഡേഴ്സ്' എന്ന മേജര്‍ രവി ചിത്രത്തിന്റെ നരേഷനും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തരത്തില്‍ പരസ്പരം സഹകരിക്കുന്നത് പതിവാണ്. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ നരേഷന്‍ മോഹന്‍ലാലായിരുന്നു. ഒടിയന്റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റു കൂട്ടുമെന്നതില്‍ സംശയമില്ല. സിനിമയില്‍ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്ന രണ്ട് താരങ്ങളുടെ പരസ്പര സഹകരണം ആരാധകര്‍ക്കും ഏറെ ആവേശമാകുമെന്നതില്‍ സംശയമില്ല.

mammootty-given-narration-in-the-mohanlal-starrer-odiyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES