2015 മുതല്‍ 2018 വരെ.. പൊന്നമ്പിളിയിലെ ഹാഫ് സാരിക്കാരി അമ്പിളിയായും നന്ദിനിയിലെ ജാനകിയായും അമ്മുവിന്റെ അമ്മയിലെ അനുപമയായും മാളവികാ വെയില്‍സ് തിളങ്ങിയ മൂന്നു വര്‍ഷങ്ങള്‍. മിനിസ്‌ക്രീന്‍ ലോകത്തെ സുന്ദരിപ്പെണ്ണായി ആരാധക ഹൃദയങ്ങള്‍ അതിവേഗം കീഴടക്കുവാന്‍ മാളവികയ്ക്ക് അനായാസം സാധിച്ചു. അതിനിടെ തമിഴിലും കന്നഡയിലും ഒക്കെയായി കൈനിറയെ സിനിമകളും. പക്ഷെ.. സ്വകാര്യ ജീവിതത്തിലെ അപ്രതീക്ഷിത തകര്‍ച്ചകള്‍.. വേര്‍പാടുകള്‍.. അതു മാളവികയുടെ കരിയറില്‍ തന്നെ മാസങ്ങളോളം നീണ്ട ഇടവേളയാണ് സമ്മാനിച്ചത്. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് നടി വീണ്ടും കരിയറിലേക്ക് തിരിച്ചെത്തിയത്. എങ്കിലും 33 വയസുകാരിയായ നടി ഇപ്പോഴും അവിവാഹിതയാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
തൃശൂരുകാരിയാണ് മാളവിക. അവിടുത്തെ പിജി. വേല്‍സിന്റെയും സുധിന വെയില്‍സിന്റെയും ഏകമകളാണ് മാളവിക. സഹോദരന്‍ മിഥുന്‍ വെയില്‍സുമുണ്ട്. ആറാം വയസിലാണ് മാളവിക നൃത്തം പഠിക്കാന്‍ തുടങ്ങിയത്. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം പ്രസന്ന ഉണ്ണി തുടങ്ങിയവരില്‍ നിന്നും നൃത്തം പഠിച്ച മാളവിക ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പരിശീലനം നേടുകയും ചെയ്തു. തുടര്‍ന്ന് മുംബൈയില്‍ നടന്‍ അനുപം ഖേറിന്റെ സ്‌കൂള്‍ ഓഫ് ആക്ടേഴ്സില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി മോഡലിംഗ് രംഗത്തേക്കാണ് മാളവിക ചുവടുവച്ചത്. പതിനാറാം വയസില്‍ മിസ് കേരള മത്സരത്തില്‍ 'മിസ് ബ്യൂട്ടിഫുള്‍ ഐ' ടൈറ്റില്‍ നേടുകയും അവിടെ വച്ചാണ് വിനീത് ശ്രീനിവാസന്‍ കണ്ടതോടെയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചത്.
അതിനിടെയാണ് അച്ഛന്റെ മരണം സംഭവിച്ചത്. തുടര്‍ന്ന് തമിഴ്, കന്നഡ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച മാളവിക പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീന്‍ ലോകത്തേക്ക് പ്രവേശിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര വന്‍ പ്രേക്ഷക പ്രീതി നേടുകയും ചെയ്തിരുന്നു. പിന്നാലെയാണ് നന്ദിനി എന്ന പരമ്പരയിലെ ജാനകിയായും അമ്മുവിന്റെ അമ്മയിലെ അനുപമയായും എത്തിയത്. അപ്പോഴേക്കും മിനിസ്‌ക്രീന്‍ ലോകത്തെ സുന്ദരി നായികയായി മാളവിക മാറിയിരുന്നു. അവിടെ വച്ചാണ് തന്റെ 26-ാം വയസില്‍ പരമ്പരയിലെ നായകനായ ശ്രീനിഷ് അരവിന്ദുമായി നടി പ്രണയത്തിലാകുന്നത്.
മാളവികയുടേയും ശ്രീനിഷിന്റെയും പ്രണയം സീരിയല്‍ ലോകത്തെ പലര്‍ക്കും അറിയുകയും ചെയ്യുമായിരുന്നു. സാഹചര്യങ്ങളെല്ലാം അനുകൂലമായി വന്നാല്‍ വിവാഹം ഉടന്‍ നടത്താം എന്ന തീരുമാനത്തിലിരിക്കെയാണ് ശ്രീനിഷ് ബിഗ്ബോസിലേക്ക് പോയത്. ശ്രീനിഷിനെ പല പ്രതിസന്ധി ഘട്ടങ്ങളിലും സാമ്പത്തികമായി സഹായിക്കുകയും ഹൗസിലേക്കുള്ള യാത്രയില്‍ ശ്രീനിഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടു ചെന്നാക്കിയതും ശ്രീനിഷിനു വേണ്ട വസ്ത്രങ്ങളെല്ലാം തെരഞ്ഞെടുത്ത് അയച്ചിരുന്നതും എല്ലാം മാളവികയായിരുന്നു. എന്നാല്‍, ഹൗസില്‍ വച്ച് ശ്രീനിഷ് പേര്‍ളിയുമായി പ്രണയത്തിലായപ്പോള്‍ തകര്‍ന്നുപോവുകയായിരുന്നു മാളവിക. അച്ഛന്റെ മരണശേഷം മാളവികയെ ഡിപ്രഷനിലേക്ക് തള്ളിവിട്ട ദിവസങ്ങളായിരുന്നു അത്. അതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ അഞ്ജനയായി എത്തിയതും വീണ്ടും മിനിസ്‌ക്രീന്‍ ലോകത്ത് സജീവമായതും. സീരിയലുകളില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത നടി ഇപ്പോള്‍ ഡാന്‍സ് സ്‌കൂളിനൊപ്പം മഴവില്‍ മനോരമയിലെ മിനൂസ് കിച്ചണ്‍ എന്ന പുതിയ സീരിയലിലൂടെ വീണ്ടം സജീവമായിരിക്കുകയാണ്.