Latest News

'മോഹന്‍ലാല്‍ സാര്‍, സത്യന്‍ സാര്‍ എന്നിവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു; ഏറ്റവും കഴിവുള്ള ചില ആളുകളോടൊപ്പം പ്രവര്‍ത്തിച്ചു';അപൂര്‍വമായി മാത്രമേ ഒരു സെറ്റ് കുടുംബം പോലെ തോന്നാറുള്ളൂ;ഹൃദയപൂര്‍വ്വം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് മാളവിക 

Malayalilife
 'മോഹന്‍ലാല്‍ സാര്‍, സത്യന്‍ സാര്‍ എന്നിവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു; ഏറ്റവും കഴിവുള്ള ചില ആളുകളോടൊപ്പം പ്രവര്‍ത്തിച്ചു';അപൂര്‍വമായി മാത്രമേ ഒരു സെറ്റ് കുടുംബം പോലെ തോന്നാറുള്ളൂ;ഹൃദയപൂര്‍വ്വം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് മാളവിക 

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് സിനിമയ്ക്ക് മേല്‍ ഉള്ളത്. മാളവിക മോഹനന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമ്പോള്‍ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് മാളവിക. സത്യന്‍ അന്തിക്കാടില്‍ നിന്നും മോഹന്‍ ലാല്‍ സാറില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും മാളവിക കുറിച്ചു. 

ഹൃദയപൂര്‍വ്വം' എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി, വളരെ മനോഹരമായ ദിവസങ്ങള്‍ ആയിരുന്നു അത്. ഒരു സിനിമയില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ നമുക്ക് സുഹൃത്തുക്കളെയും, പരിചയക്കാരെയും, വിശ്വസ്തരെയും, ചിലപ്പോള്‍ നല്ല സഹപ്രവര്‍ത്തകരെയും ഉണ്ടാക്കാം. പക്ഷേ വളരെ അപൂര്‍വമായി മാത്രമേ ഒരു സെറ്റ് കുടുംബം പോലെ തോന്നാറുള്ളൂ. മോഹന്‍ലാല്‍ സാര്‍, സത്യന്‍ സാര്‍ എന്നിവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഏറ്റവും കഴിവുള്ള ചില ആളുകളോടൊപ്പം പ്രവര്‍ത്തിച്ചു, തേക്കടിയിലെ മനോഹരമായ കുന്നുകളിലും തേയിലത്തോട്ടങ്ങളിലും ഒരു മാസം ആനന്ദകരമായി ചെലവഴിച്ചു,' മാളവിക മോഹനന്‍ പറഞ്ഞു. 

നേരത്തെ ചിത്രത്തില്‍ ജോയിന്‍ ചെയ്തതിന്റെ വിശേഷങ്ങള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പം മാളവിക പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് എന്നീ ഐക്കണുകള്‍ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്നതുല്യമായ കാര്യമാണ്. മോഹന്‍ലാലിന്റേയും സത്യന്‍ അന്തിക്കാടിന്റേയും സിനിമകള്‍ കണ്ടു വളര്‍ന്നയാളാണ് താന്‍. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയത് ഇവരാണെന്ന് മാളവിക കുറിച്ചിരുന്നു. 

2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.

സംഗീത, സം?ഗീത് പ്രതാപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഫണ്‍ മോഡില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥ ഒരുക്കുന്നത് സോനു ടി പിയാണ്. അദ്ദേഹം തന്നെയാണ് സംഭാഷണവും ഒരുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സം?ഗീത സംവിധാനം. പ്രശാന്ത് മാധവനാണ് കലാസംവിധാനം. 

 

malavika mohan hridayapoorvam shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES