പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. സിനിമയില്‍ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച ഇവരുവരും ഇന്നും സന്തുഷ്ട കുടുംബജീവിതമാണ് നയിക്കുന്നത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് കാളിദാസ് ജയറാമും അഭിനയ രംഗത്തേക്കെത്തിയത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും കാളിദാസ് സ്വന്തമാക്കിയിരുന്നു. പൂമരത്തിലൂടെയായിരുന്നു താരപുത്രന്‍ നായകനായി അരങ്ങേറിയത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും സജീവമാണ് കാളിദാസ്. മകന്‍ സിനിമയില്‍ സജീവമായപ്പോഴാണ് മകളുടെ സിനിമാപ്രവേശനങ്ങളെകക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയത്. മോഡലിംഗിലൂടെ താരമായി മാറിയ മാളവികയാവട്ടെ അഭിനയ രംഗത്തേക്ക് ഉടനില്ലെന്നായിരുന്നു പറഞ്ഞത്. മാളവികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്ക നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പലപ്പോഴും മാളവികയ്‌ക്കൊപ്പം അമ്മ പാര്‍വ്വതി ജയറാമും പലപ്പോഴും മാളവികയ്‌ക്കൊപ്പം ഫോട്ടോഷൂട്ടില്‍ എത്താറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മാളവികയുടെ പിറന്നാള്‍. പിറന്നാളുകാരിയായ മാളവിക ജയറാമിന് ആശംസ അറിയിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും എത്തിയിരുന്നു. ജയറാമിന്റേയും പാര്‍വതിയുടേയും കാളിദാസിന്റേയുമെല്ലാം പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ ആശംസ പോസ്റ്റുകള്‍ക്ക് നന്ദി അറിയിച്ച് മാളവിക എത്തിയിരുന്നു. അതിനിടയിലായിരുന്നു അമ്മയുടെ സമ്മാനത്തെക്കുറിച്ചും മകള്‍ കുറിച്ചത്. മനോഹരമായൊരു മോതിരമായിരുന്നു അമ്മ മകള്‍ക്കായി സമ്മാനിച്ചത്.
നിന്റെ പിറന്നാള്‍ നിന്റെ സഹോദരനെപ്പോലെ കൂളായിരിക്കട്ടെയെന്നായിരുന്നു കാളിദാസ് കുറിച്ചത്. പുഞ്ചിരിയിലൂടെ ജീവിതത്തെ അളക്കൂ, വയസ്സും വര്‍ഷങ്ങളുമല്ല. ഹാപ്പി ബര്‍ത്ത് ഡേയെന്നുമായിരുന്നു ജയറാം കുറിച്ചത്. കുടുംബത്തിലുള്ളവര്‍ മാത്രമല്ല താരങ്ങളും സുഹൃത്തുക്കളുമെല്ലാം മാളവികയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ ജന്മമദിനാഘോഷ ചിത്രങ്ങളാണ് മാളവിക പങ്കുവച്ചിരിക്കുന്നത്. എപ്പോഴത്തേതില്‍ നിന്നും വ്യത്യസ്തവും എന്നാല്‍ അതിമോനഹരമായിരുന്നു. മാനസീകവൈകല്യവും അംഗവൈകല്യവും ഉളള കുട്ടികള്‍ക്ക് ഒരു ആശ്രയമായ പ്രേമവാസത്തിലാണ് മാളവിക തന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുന്നത്.
ചെന്നൈയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെളുത്തനിറത്തിലെ ചുരിദാറിട്ട് അവിടുത്തെ കുട്ടികള്‍ക്കൊപ്പം തന്റെ ദിവസം ആഘോഷിക്കുകയായിരുന്നു താരം. പല താരപുത്രിമാരും തന്റെ പിറന്നാള്‍ കൂട്ടുകാര്‍ക്കൊപ്പവും റിസോര്‍ട്ടിലുമൊക്കെ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായ തരത്തില്‍ ആ ദിവസം ആഘോഷിച്ച മാളവികയെ കണ്ട് മറ്റുളളവര്‍ പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. അഭിനയത്തേക്കാളും താല്‍പര്യം മോഡലിംഗിലാണെന്ന് വ്യക്തമാക്കിയ മാളവിക പരസ്യ രംഗത്ത് സജീവമാണ്. അടുത്തിടെ അച്ഛനും മകളും ഒരുമിച്ച് അഭിനയിച്ച പരസ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.