ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്കു മത്സരിപ്പിക്കാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൂണെ ലോക്സഭാ മണ്ഡലത്തില്‍നിന്നു മാധുരി ജനവിധി തേടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി മാധുരി ദീക്ഷിതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രമുഖരെ നേരിട്ടെത്തി അറിയിക്കുന്ന പരിപാടിയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
അതേസമയം മത്സരാര്‍ഥികളുടെ സാധ്യതാ ചുരുക്ക പട്ടികയില്‍ മാധുരിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന സംസ്ഥാന നേതാവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014-ല്‍ പൂന ലോക്സഭാ മണ്ഡലം ബിജെപി കോണ്‍ഗ്രസില്‍നിന്നു പിടിച്ചെടുത്തിരുന്നു. മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനില്‍ ഷിരോള്‍ വിജയിച്ചത്. ഇക്കുറി അന്പത്തൊന്നുകാരി മാധുരിയെ നിര്‍ത്തി സീറ്റ് നിലനിര്‍ത്തനാണ് ബിജെപി ശ്രമിക്കുന്നത്.