സിനിമാ ലോകത്ത് നിന്ന് വര്‍ഷങ്ങളായി മാറി നില്‍ക്കുകയാണ് ശാലിനി അജിത്ത്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായ നടി സൂപ്പര്‍സ്റ്റാര്‍ അജിത്തിനെ വിവാഹം ചെയ്തതോടെയാണ് കരിയര്‍ വിട്ടത്. ബാലതാരമായി കടന്ന് വന്ന ശാലിനി കുട്ടിക്കാലം മുതല്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. കരിയറില്‍ വലിയ അവസരങ്ങള്‍ തേടി വരുന്ന ഘട്ടത്തിലാണ് ശാലിനി വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹ ശേഷം പൊതുവേദികളില്‍ പോലും അധികം ശാലിനിയെ കണ്ടിട്ടില്ല.
അടുത്തിടെയാണ് ശാലിനി സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങി. ഇപ്പോഴിതാ ശാലിനി പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മാധവനൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. 2000 ല്‍ പുറത്തിറങ്ങിയ അലൈപായുതേ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത സിനിമ വന്‍ ഹിറ്റായിരുന്നു.
അലൈപായുതേ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതോടെ ഇരുവരുയെും ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചു.
ഇപ്പോഴിതാ, 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം എത്തിയിരിക്കുന്നത്. അലൈപായുതേയിലെ ഹിറ്റ് ഗാനമായ 'എന്ട്രെന്ന്റും പുന്നഗൈ' എന്ന പാട്ടിന്റെ ആദ്യ വരികള്‍ ചേര്‍ത്താണ് ശാലിനി പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഞൊടിയിടയില്‍ തന്നെ ചിത്രം ആരാധക ശ്രദ്ധ പിടിച്ചു പറ്റുകയും വൈറലാകുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ കൂടി ഈ ജോഡിയെ ഒന്നിച്ച് സ്ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ട് എന്നും ഇരുവരെയും ഇപ്പോള്‍ ഒരുമിച്ച് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.
2000ത്തില്‍ റിലീസായ മണിരത്നം ചിത്രമാണ് അലൈപായുതേ. കാര്‍ത്തി, ശക്തി എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചത്. എ.ആര് റഹ്മാന്റെ സംഗീതം കൊണ്ട് സമ്പന്നമായിരുന്ന സിനിമയിലെ പാട്ടുകളെല്ലാം തന്നെ ഇന്നും ഏറെ സ്വീകാര്യത ഉള്ളവയാണ്.