സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ഇതിനോടകം സിനിമയില്‍ അരങ്ങേറി കഴിഞ്ഞു. പെണ്‍മക്കള്‍ രണ്ടുപേരും ഇതുവരെയും സിനിമയിലേക്ക് എത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ നാല് മക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരാള്‍ മാധവ് സുരേഷാണ്.
മാധവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ മാധവ് പങ്കുവെച്ച ഏറ്റവും പുതിയ സ്റ്റോറിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചില കോട്ട്‌സ് കോര്‍ത്തിണക്കിയ സ്റ്റോറി ആണ് മാധവ് പങ്കുവച്ചത്.
'നിങ്ങളുടെ ദയ മുതലെടുക്കുന്ന ചില ആളുകള്‍, അതിനുള്ളത് കര്‍മ്മ നല്‍കും എന്നാണ് മാധവ് കുറിച്ചത്. അവരില്‍ ഭൂരിഭാഗവും എന്റെ ജീവിതത്തിന്റെ ഭാഗമായവരും ഏറ്റവും മോശമായത് അര്‍ഹിക്കുന്നവരുമാണ്, ഇതൊക്കെ ഒരു പെണ്‍കുട്ടിയെ ഉദ്ദേശിച്ചാണ് എന്നായിരുന്നു മാധവ് കുറിച്ചത്.
മാധവിന്റെ സ്റ്റാറ്റസുകള്‍ വൈറലായതോടെ സെലിനുമായി ബ്രേക്കപ് ആയോ എന്നുള്ള ചോദ്യങ്ങള്‍ ആയി. എന്നാല്‍ ഒരാളെ ഉദ്ദേശിച്ചല്ല ചൂഷണം ചെയ്യുന്ന എല്ലാവരേയും കുറിച്ചുള്ള പോസ്റ്റാണ് മാധവ് പങ്കിട്ടത് എന്ന് വ്യക്തമാണ്. ്.
അതേസമയം കുറച്ച് നാള്‍ മുന്‍പ് മാധവ് സുരേഷ് ഗോപിയുടെ ഒരു പോസ്റ്റ് ഏറെ ചര്‍ച്ച ആയതാണ്. തന്റെ അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് മാധവ് പോസ്റ്റ് പങ്കുവച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായിട്ടുള്ള വ്യക്തിയാണ് സെലിനെന്നും സെലിനാണ് തന്റെ ലോകമെന്നും മാധവ് കുറിപ്പില്‍ പറയുന്നു. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായിട്ടുള്ള ഒരാളെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാന്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് എന്തിനും ഉറച്ചുനില്‍ക്കുന്ന എന്നോടൊപ്പം നിന്ന ഒരാള്‍. എന്നായിരുന്നു സെലിനെ കുറിച്ച് മാധവ് കുറിച്ചത്. മാധവിന്റെ ഈ പോസ്റ്റ് വൈറലായതോടെ ഇവര്‍ പ്രണയത്തില്‍ ആയിരുന്നോ, എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ മാധവിന്റെ ഇന്‍സ്റ്റയില്‍ ആ പോസ്റ്റുകള്‍ എല്ലാം അപ്രത്യക്ഷമായി. എന്നാല്‍ ആദ്യമായി സെലിനെ മാധവ് പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. എന്റെ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു എന്നായിരുന്നു സെലിനൊപ്പമുള്ള ആദ്യ ചിത്രത്തിന് മാധവ് അന്ന് നല്‍കിയ തലക്കെട്ട്. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകള്‍ മാധവ് നിഷേധിച്ചിച്ചു. വീണ്ടും സെലിനൊപ്പമുള്ള ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ പ്രണയത്തിലാണോയെന്ന ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. അടുത്തിടെ പുണ്യ എലിസബത്തിന്റെ വിവാഹത്തിനും സെലിന് ഒപ്പമാണ് ഗോകുല്‍ എത്തിയത്. എന്തായാലും ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരും ഉന്നയിക്കുന്നത്.