Latest News

ആടൈയില്‍ നിറഞ്ഞാടിയത് അമല തന്നെ; തമിഴകത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചും നഗ്നത പ്രദര്‍ശിപ്പിക്കുന്ന അമല ചിത്രം എത്തിയപ്പോള്‍ താരത്തിന്റെ പ്രകടനത്തില്‍ നിറഞ്ഞ് കൈയ്യടിച്ച് പ്രേക്ഷകര്‍;  ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത ദുര്‍ബലമായ തിരക്കഥ ഓഴിച്ചാല്‍ അവതരണം ഗംഭീരമാക്കി;  ട്രെയിലറിന്റെ മാസും ഗെറ്റപ്പും സിനിമയില്‍ കിട്ടിയില്ല; പ്രമോഷന്‍ തള്ളുകളും പോസ്റ്ററും ഒഴിച്ചാല്‍ ഈ സിനിമ ഒരു ഡ്രമാറ്റിക്ക് ത്രില്ലര്‍ മുവി 

എം.എസ് ശംഭു
ആടൈയില്‍ നിറഞ്ഞാടിയത് അമല തന്നെ; തമിഴകത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചും നഗ്നത പ്രദര്‍ശിപ്പിക്കുന്ന അമല ചിത്രം എത്തിയപ്പോള്‍ താരത്തിന്റെ പ്രകടനത്തില്‍ നിറഞ്ഞ് കൈയ്യടിച്ച് പ്രേക്ഷകര്‍;  ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത ദുര്‍ബലമായ തിരക്കഥ ഓഴിച്ചാല്‍ അവതരണം ഗംഭീരമാക്കി;  ട്രെയിലറിന്റെ മാസും ഗെറ്റപ്പും സിനിമയില്‍ കിട്ടിയില്ല;  പ്രമോഷന്‍ തള്ളുകളും പോസ്റ്ററും ഒഴിച്ചാല്‍ ഈ സിനിമ ഒരു ഡ്രമാറ്റിക്ക് ത്രില്ലര്‍ മുവി 

ഗ്‌നതാ പ്രദര്‍ശനം എന്ന ഒറ്റപേരില്‍ തമിഴകത്തെ വിവാദത്തിലാഴ്ത്തിയ അമല പോള്‍ ചിത്രമാണ് ആടൈ. തമിഴ് നല്‍കിയ വളക്കൂറ് തന്നെയാണ് അമല എന്ന മലയാളിയെ പിന്നീട് മുന്‍നിര നായികായി നിറഞ്ഞു നില്‍ക്കാന്‍ സാഹായിച്ചത്. തമിഴില്‍ ശക്തമായ കഥാപാത്രം എന്നെക്കെ പബ്ലിസിറ്റി നല്‍കി അമല എത്തുമ്പോള്‍ സിനിമ ട്രെയിലറുകളോട് മാത്രം നീതി പുലര്‍ത്തിയെന്നെ പറയാന്‍ സാധിക്കുന്നുള്ളു. പ്രെമോഷന്റ തള്ള് ഒഴിച്ചാല്‍ കേവലം ശരാശരിയിലൊതുങ്ങിയ ചിത്രം.

മേയാതമാനിന് ശേഷം രത്ന കുമാര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആടൈ ഒരുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കേരളത്തിലുള്‍പ്പടെ റിലീസിനെത്തിയത്. തമിഴത്ത് റിലീസ് പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ വൈകിട്ടോടെ റിലീസൊരുക്കാന്‍ സാധിച്ചിരുന്നു. തമഴിലെ മുന്‍നിര നായികമാര്‍ നിരസിച്ച റോള്‍ അമല അഭിനിയിപ്പിച്ച് വിജയിപ്പിച്ചു എന്നത് മുഖ്യ ആകര്‍ഷണം തന്നെയാണ്. എങ്കിലും അമല തള്ളിയപോലെ വലിയ ഹൈപ്പൊന്നും ഈ ചിത്രത്തിലില്ല!രത്നമുകാര്‍ ചിത്രം 'ആടൈ' യ്ക്ക് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. വയലന്‍സും നഗ്‌നതാ പ്രദര്‍ശനവും തന്നെയായിരുന്നു ഇതിന്റെ മുഖ്യ കാരണം. എന്നിരുന്നാലും ട്രെയിലറുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു ഈ ചിത്രം എന്നതാണ് ആകര്‍ഷണം. ടൈറ്റില്‍ കാര്‍ഡ് തന്നെ കേരളത്തേയും ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരിയും ഇടയ്ക്ക് തിരുവതാംകൂറുമെക്കൊ പറഞ്ഞുകൊണ്ടാണ്. മാറുമറയ്ക്കാന്‍ കരം ചോദിച്ചതിന് മുല അറുത്ത നങ്ങേലിയെ കാട്ടി തന്നാണ് സിനിമയുടെ ടൈറ്റില്‍ അവതരണം. കഥ പറയുന്നതിന് തുടക്കം ഇത്തരത്തില്‍ ചിത്രീകരിച്ചതിന്  ലവലേശം കാര്യമുണ്ട്.

കഥയിലേക്ക് വന്നാല്‍ മുന്‍പ് പല അന്യഭാഷ ചിത്രങ്ങളിലും കടന്നുവന്നിട്ടുള്ള അല്ലെങ്കില്‍ അതേ തരത്തിലുള്ള ഒരു പ്രമേയം തന്നെയാണ് രത്നകുമാര്‍ ആടൈയിലും തിരഞ്ഞെടുത്തിരിക്കുന്നത്. രാം കുമാര്‍ അഭിനയിച്ച ട്രാപ്പിഡ് എന്ന ചിത്രം പറയുന്ന അതേ ഇതിവൃത്തമൊക്കെ ഈ സിനിമയിലേക്കും കടന്നെത്തുന്നുണ്ട്. തമിഴിലിലെ പ്രമുഖ ചാനലായ ടാഗ് ന്യൂസിന്റെ വിനോദവിഭാഗം അവതാരികയായ കാമിനിയായിട്ടാണ് അമല ചിത്രത്തില്‍ പ്രത്യേക്ഷപ്പെടുന്നത്.വ്യവസ്ഥാപിത സ്ത്രീ സങ്കല്‍പങ്ങളെ പുശ്ചിച്ചു തള്ളുന്ന കാമിനി അല്‍പം ഫെമിനിസ്റ്റൊന്നോ, റിബല്‍ എന്നൊക്കെ പറഞ്ഞാലും തെറ്റില്ല. അടിച്ച് പൊളിച്ച് നടക്കുന്ന ബോള്‍ഡായ കാമിനി ചാനലിലെ പ്രാങ്ക് വീഡിയോകളൊക്കെ ചെയ്ത് കൈയ്യടി നേടുന്നു. ഒന്നാം പകുതി കാമിനിയുടെ അലമ്പും സൂത്രപണികളും ജോലിയുമെക്കെ കാണിച്ച് പോരുന്നു.

ആദ്യ പകുതി ഒരു ചാനല്‍ ഡസ്‌കും പരിപാടികളും മാത്രമായി ഒരുങ്ങുന്നു. ഒന്നാംഭാഗം അമല നല്ല ഓളമായി കഥയെ കൊണ്ടുപോകുന്നുണ്ട്. അപ്പോഴും ജോക്കര്‍ രൂപത്തിലൊക്കെ എത്തി പേടിപ്പിക്കുന്ന രംഗങ്ങളൊക്കെ ഒരേ സമയം ഭയവും സംശയവും നിറയ്ക്കും. ടാഗ് ടീവിയുടെ ഡസ്‌ക് ഒരു സുപ്രഭാതത്തില്‍ ഒഴിയുന്നു. ഇവിടെ രാത്രി വൈകി കൂട്ടുകാരുമൊത്ത് കാമിനിയുടെ ബര്‍ത്ത് ഡേ ആഘോഷം നടക്കുന്നു.

പിന്നീടുള്ള സംഭവബഹുലവും അല്‍പം നാടകീയതയും ഇഴകലര്‍ന്ന കഥാവഴിയാണ് സിനിമ. വിവസ്ത്രയായി ചാനലിന്റെ ഒറ്റപ്പെട്ട ബില്‍ഡിങ്ങില്‍ ഒരു പെണ്‍കുട്ടി കുടുങ്ങിയാല്‍ എങ്ങനെയാകും അവസ്ഥ. ഈ നിമിഷങ്ങളൊക്കെ രണ്ടാം പകുതി സമ്മാനിക്കും. അമല തന്റെ റോള്‍ കൃത്യതയോടെ പാകപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. ഭീതിജനകമായി കഥയെ കൊണ്ടുപോകുമ്പോള്‍ പോലും നഗ്‌നത ഒഴിച്ചാല്‍ കാര്യമായ ഒരു വയലന്‍സും ചിത്രത്തിലില്ല.

അമല എങ്ങനെ അത്തരത്തിലൊരു സാഹചര്യത്തിലേക്ക് എത്തി എന്നത് മനസിലാകുന്നിടത്താണ് സിനിമ നല്‍കുന്ന സസ്പെന്‍സും. ഭക്ഷണവും വസ്ത്രവും വെള്ളവും മൊബൈല്‍ ഫോണും ഒന്നുമില്ലാതെ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. സഹായത്തിന് ആരെയെങ്കിലും വിളിക്കണമെങ്കില്‍ പോലും തന്നിലെ നഗ്‌നത പ്രശ്നമായി മാറുന്നു. അത്തരത്തില്‍ ഭീതിജനിപ്പിക്കുന്നതും ഒരേ സമയം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതുമായ കഥാവഴി സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാം പകുതി പറഞ്ഞുപോകുന്നത് കാമിനി നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധിയും പിന്നീട് ഈ പ്രശ്നങ്ങളിലൂടെ തനിക്കുണ്ടാകുന്ന തിരിച്ചറിവുകളുമാണ്.

മാറുമറയ്ക്ക് മുതല്‍ മാറുതുറക്കല്‍ വരെ സ്ത്രീവിപ്ലവങ്ങളുടെ കാറ്റഗറിയില്‍ കഥയെ അവതരിപ്പിക്കാനൊക്കെ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ആണധികാരത്തിന്‍ മേലുള്ള സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പരമാധികാരം എന്നൊന്നും തള്ളി മറിക്കാന്‍ പാകത്തിന് ഒന്നുമില്ല ചിത്രം. സുഹൃത്തിന്റെ വെറും ബാലിശമായ വാശിക്ക് മുന്നില്‍ താന്‍ നഗ്നയായി ചാനല് ഡെസ്‌കില്‍ വാര്‍ത്ത വായിക്കുമെന്നൊക്കെ കുടിച്ചുബോധം കെട്ടു സംസാരിക്കുന്ന അമലയിലെ കാമിനിയില്‍ നിന്ന് എന്ത് സാമൂഹിക വിപ്ലവമാണ് നേടിയെടുക്കാന്‍ കഴിയുന്നത് എന്ന് മനസിലാകുന്നില്ല. എങ്കിലും തന്നിലെ സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ അമല നടത്തുന്ന ശ്രമങ്ങള്‍ക്കും മുട്ടുമടക്കാതിരിക്കാന്‍ തയ്യാറാവാത്ത പെണ്‍ബോധത്തിനും നിറഞ്ഞ കൈയ്യടി നല്‍കാം. 


മുന്‍പ് കണ്ട് പല ഇംഗ്ലീഷ് ചിത്രങ്ങളുടേയും കഥ കടമെടുത്ത് ഒരു ചാനല്‍ ഡസ്‌കില്‍ നടക്കുന്ന സംഭവമായി പൊളിച്ചെഴുതി എന്നത് മാത്രമാണ് തിരക്കഥയെന്ന് തോന്നിപ്പോയത്. വ്യക്തമായ കഥാപാത്ര സൃഷ്ടടിയായി തോന്നിയത് കാമിനിയെ പോലെ തന്നെ അവസാനഭാഗത്തിലെത്തിയ നങ്ങേലി എന്ന പെണ്‍കുട്ടിയുമാണ്.

നയക കഥാപാത്രങ്ങള്‍ നിരവധി എത്തിയെങ്കിലും വിവേക് പ്രസന്ന രോഹിത്, ഗോപി എന്നിവര്‍ കഥാപാത്രങ്ങളെ മനോഹരമാക്കി.നായകകഥാപാത്രങ്ങള്‍ നിരവധിയുണ്ടെങ്കിലും അമലയുടെ വണ്‍മാന്‍ ഷോ മാത്രമാണ് ഈ ചിത്രം. ശ്രീരഞ്ജിനി രമ്യ എന്നിവരും എടുത്ത് പറയേണ്ട പ്രകടനം തന്നെ!വിജയ് കാര്‍ത്തിക്കിന്റെ ഛായാഗ്രഹകണമാണ് ചിത്രത്തിലെ ഏടുത്ത് പറയേണ്ട പ്രധാന ഘടകം. നിഴല്‍ വെളിച്ചത്തില്‍ പോലും നഗ്‌നതയെ കാട്ടാതെ കാട്ടിത്തരുന്ന ക്യാമറ ചനലങ്ങള്‍. സന്ദര്‍ഭത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതവും മികച്ചത് തന്നെ.

Read more topics: # aadai movie review
aadai movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES