Latest News

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം 'ലാപത്താ ലേഡീസ്'; ആടുജീവിതവും ആട്ടവും പുറത്തേക്ക്

Malayalilife
 ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം 'ലാപത്താ ലേഡീസ്'; ആടുജീവിതവും ആട്ടവും പുറത്തേക്ക്

97-ാമത് ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം 'ലാപതാ ലേഡീസ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തില്‍ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, മലയാളികള്‍ക്ക് പങ്കാളിത്തമുള്ള ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ ഇതിനായി പരിഗണിച്ചിരുന്നു. ഫിലിം ഫെഡറഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

12 ഹിന്ദി സിനിമകള്‍, 6 തമിഴ് സിനിമകള്‍, 4 മലയാളം സിനിമകള്‍, 3 തെലുങ്ക് സിനിമകള്‍, 4 മറാഠി സിനിമകള്‍ എന്നിവയില്‍ നിന്നുമാണ് 'ലാപതാ ലേഡീസ്' തിരഞ്ഞെടുത്തത്. ഹനു-മാന്‍, കല്‍ക്കി 2898 എ.ഡി, മഹാരാജാ, അനിമല്‍, കില്‍, ജിഗര്‍താണ്ഡ 2, ചന്തു ചാമ്പ്യന്‍, സാം ബഹദൂര്‍, സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാന്‍, ജോറാം, കൊട്ടുകാളി, ജമ, ആര്‍ട്ടിക്കിള്‍ 370, എന്നിവയും 29 ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്. ചിത്രം നിലവില്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.

laapataa ladies oscar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES