രണ്ടു വ്യത്യസ്ഥമായ കഥകള്‍ ഒരേ പോയിന്റില്‍ എത്തിച്ചേര്‍ന്ന് രൂപാന്തരം പ്രാപിക്കുന്ന പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ഒക്ടോബര്‍ ഏഴ് ശനിയാഴ്ച്ചഈ ചിത്രത്തിന്റെ ചിനീകരണം കോട്ടയത്ത് ആരംഭിച്ചു.തുരുത്തി മന്ദിരം കവലയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.ധ്യാന്‍ ശ്രീനിവാസന്‍ ,ജാഫര്‍ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവര്‍ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്ക
മായത്.
പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്.ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷന്‍ പരിസരങ്ങളില്‍ മോഷണ പരമ്പരകള്‍ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്കു തുമ്പുണ്ടാക്കാന്‍ കഴിയാതെ സംഘര്‍ഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥന്റെ കഥ ഒരു വശത്ത്.
മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉളവാക്കുന്ന പ്രശ്‌നങ്ങളുമാണ് ഈ ചിത്രത്തിലൂടെ മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
അന്നാ രേഷ്മ രാജനും (ലച്ചി)സ്‌നേഹാ ബാബുവുമാണ് ഈ ചിത്രത്തിലെ നായികമാര്‍.
കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, മണിയന്‍ പിള്ള രാജു സാജു നവോദയാ (പാഷാണം ഷാജി ) ജയകൃഷ്ണന്‍, കോബ്രാ രാജേഷ്, വിഷ്ണു കാര്‍ത്തിക്ക് ( ചെക്കന്‍ ഫെയിം) മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബികാ മോഹന്‍, സ്‌നേഹാ ശ്രീകുമാര്‍ ,ആതിരാ രാജീവ് ഒറ്റപ്പാലംലീല ,എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു
തിരക്കഥ -സംഭാഷണം - ശ്രീകുമാര്‍ അറയ്ക്കല്‍.
ഏറെ ശ്രദ്ധേയമായ എന്നാലും എന്റെ ളിയാ എന്ന ചിത്രത്തിനു ശേഷം ശ്രീകുമാര്‍ അറയ്ക്കല്‍ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.
ഗാനങ്ങള്‍ - സിജില്‍ കൊടുങ്ങല്ലൂര്‍ - മണികണ്ഠന്‍ '
സംഗീതം - മണികണ്ഠന്‍- ശ്രീജു ശ്രീധര്‍ -
കലാസംവിധാനം - രാധാകൃഷ്ന്നന്‍.
മേക്കപ്പ് - വിജിത്.
കോസ്റ്റ്യം ഡിസൈന്‍ - ഭക്തന്‍ മങ്ങാട്.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - സജിത് ലാല്‍.വില്‍സന്‍ ജോസഫ്,
സഹസംവിധാനം - പോറ്റി.,
ടോണ്‍സ് ചിറയിന്‍കീഴ്, ക്രിസ്റ്റഫര്‍, സജി മംഗലത്ത് .
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്.-ഡി. മുരളി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപു .എസ് .കുമാര്‍.
കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോട്ടോ - ശാലു പേയാട്.