കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ന്നാ താന്‍ കേസ് കൊട്' റിലീസായത് ഓഗസ്റ്റ് 11-നാണ്. ഇപ്പോഴിതാ കൃത്യം ഒരു വര്‍ഷത്തിനുശേഷം ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനാകാനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന ബിഗ് ബജറ്റ് സ്പിന്‍ ഓഫ് ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലാണ് ചാക്കോച്ചന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനായി വേഷമിടുന്നത്.
കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രം വീണ്ടും വരുന്നു എന്ന സന്തോഷ വാര്‍ത്തയും കൊഴുമ്മല്‍ രാജീവന്റെയും ന്നാ താന്‍ കേസ് കൊട് ന്റെയും ഒരു വര്‍ഷത്തിന്റെ സന്തോഷവും പങ്കിട്ട് ചാക്കോച്ചന്‍ തന്നെയാണ് കുറിപ്പ് പങ്ക് വച്ചത്.
കൊഴുമ്മല്‍ രാജീവന്റെയും ന്നാ താന്‍ കേസ് കൊട് ന്റെയും ഒരു വര്‍ഷം ! ഇപ്പോഴും ജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നു. ഒരേ സ്രഷ്ടാവിനും ഒരേ ഗോത്രത്തിനും ഒപ്പം വാര്‍ഷിക ദിനത്തില്‍ അതേ കഥാപാത്രത്തെ പുനരുജ്ജീവിപ്പിക്കുന്നത് ശുദ്ധമായ ആനന്ദവും അനുഗ്രഹവുമാണ്
സന്തോഷേട്ടന്‍, ഗായത്രി, രാകേഷ് എന്നിവരെ ശരിക്കും മിസ്സ് ചെയ്യുന്നു...''എന്ന ക്യാപ്ഷനും നല്‍കിയാണ് രസകരമായ ചിത്രവും ഷെയര്‍ ചെയ്ത് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ ചാക്കോച്ചന്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണനെ താജ്മഹലിന്റെ സ്റ്റാറ്റിയൂ നല്‍കി അനുഗ്രഹിക്കുന്നതും രതീഷ് ചാക്കോച്ചന്റെ കാലില്‍ തൊടാനൊരുങ്ങുന്നതും കാണാം. കടല്‍തീരത്തിന്റെ ബാക്ക്ഗ്രൗണ്ടിലാണ് ചിത്രം ക്ലിക്ക് ചെയ്തിരിക്കുന്നത്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവനും ചിത്രയുംഅവതരിപ്പിച്ച സുരേഷനും സുമലതയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'സിനിമയുടെ പാട്ടുകളും ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള പ്രമോഷനും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.ചിത്രത്തിന്റെ വിജയവും വാര്‍ഷികവും സെറ്റില്‍ അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.