Latest News

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം; ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം; സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാര്‍; വിവാദ പ്രസംഗം നടത്തി നടന്‍ കൊല്ലം തുളസി

Malayalilife
 ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം; ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം; സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാര്‍;  വിവാദ പ്രസംഗം നടത്തി  നടന്‍ കൊല്ലം തുളസി

സ്ത്രീകളെ ശബരിമലയില്‍  പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ റാലിയിലാണ് വിവാദ പരാമര്‍ശവുമായി നടന്‍ കൊല്ലം തുളസി രംഗത്തെത്തിയത്. ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് നടന്‍ കൊല്ലം തുളസി പറഞ്ഞു. കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പരിഹസിച്ചു.

സ്ത്രീ വിരുദ്ധവും വിവാദപരവുമായ പരാമര്‍ശങ്ങളാണ് കൊല്ലം തുളസി നടത്തിയിരിക്കുന്നത്. ചവറയില്‍ നടന്ന ശബരിമല സംരക്ഷണ റാലിയിലാണ് കൊല്ലം തുളസി ആഞ്ഞടിച്ചത്. സ്ത്രീകളെ അവള്‍മാര്‍ എന്ന് വിളിച്ചയിരുന്നു കൊല്ലം തുളസിയുടെ വാക്ക്പോര.്  കേരളത്തിലെ ഓരോ അമ്മമ്മാരും ശബരിമലയില്‍ പോകേണ്ടത് അവിടെ എത്തുന്ന സ്ത്രീകളെ തടയാന്‍ വേണ്ടി ആയിരിക്കണം.  സദസ്സിലിരുന്ന സ്ത്രീകള്‍ കൈ അടിയോടെയാണ് ഇദ്ദേഹത്തിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ സ്വീകരിച്ചത്. അയ്യപ്പ ശരണ മന്ത്രങ്ങള്‍ ചെല്ലിയായിരുന്നു പ്രസംഗത്തിന്റെ തുടക്കം.

അതേസമയം  സംഭവം വിവാദമായത്തോടെ തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് കൊല്ലം തുളസി രംഗത്തെത്തിയിരിക്കുന്നു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും കൊല്ലം തുളസി മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത് അംഗീകരിക്കാന്‍ കഴിയാത്ത തെറ്റാണെന്നും തുളസിക്കെതിരെ  നിയമപരമായി മുന്നോട്ട്   പോകുകയാണെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

kollam-thulasi-apologizes-to-women

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES